കോഴിക്കോട്: നവംബറില്‍ നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (സൗത്ത് സോണ്‍ 2021-2022) പങ്കെടുക്കുന്ന കേരള ടീമിനെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും. കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി പി. അനില്‍കുമാറാണ് നിയമനം പ്രഖ്യാപിച്ചത്. ടി.ജി. പുരുഷോത്തമനെ അസിസ്്റ്റന്റ് കോച്ചായും നിയമിച്ചു.
2019-20 സീസണിലും ബിനോ ജോര്‍ജ് കേരള സന്തോഷ് ട്രോഫി ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ആ വര്‍ഷം കോഴിക്കോട് നടന്ന സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടില്‍ ആന്ധ്രയെയും തമിഴ്നാടിനെയും വന്‍ മാര്‍ജിനില്‍ തകര്‍ത്തെങ്കിലും ഫൈനല്‍ റൗണ്ട് നടന്നില്ല. നിലവില്‍ ബിനോ ജോര്‍ജ് കേരള യുണൈറ്റഡ് എഫ്സിയുടെ പരിശീലകനാണ്. നേരത്തെ ഗോകുലം കേരള എഫ്സിയെയും പരിശീലിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: