Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തു; മാധ്യമങ്ങളുടെ വിശ്വാസത തകര്‍ത്ത ഓണം ബമ്പര്‍ ലോട്ടറി

'ഞായറാഴ്ച ഒരു ബാങ്കും തുറക്കില്ലെന്ന്' അറിയാമെങ്കിലും, നികേഷ് കുമാര്‍ മാത്രം അത് അറിയാതെ പോയെന്ന് പറയാതെ വയ്യ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 09:40 pm IST
in Social Trend

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ഭാഗ്യവാന്‍, ദുബായിലുള്ള  സൈതലവിയ്‌ക്കാണെന്ന് ‘കേട്ടപാടെ കേള്‍ക്കാത്ത പാതി’ ‘കാളപെറ്റു കയറെടുത്തു എന്ന് പറയുന്നത് പോലെ,  മാധ്യമങ്ങള്‍ സൈതലവിയുടെ വാര്‍ത്തയും ഇന്റര്‍വ്യൂവും, ദുബായില്‍ നിന്നും ലൈവായി കൊടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും, മാധ്യമങ്ങള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല. മാധ്യമ ധര്‍മ്മത്തിന്റെ ബാലപാഠം അറിയാവുന്ന ഒരാളെങ്കിലും,  ദുബായിലുള്ള മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരുന്നു എങ്കില്‍, ഇത്തരത്തിലുള്ള വിഡ്ഢിത്തരമായ വാര്‍ത്ത കൊടുക്കേണ്ടി വരില്ലായിരുന്നു.

2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച, കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായി, 12 കോടി രൂപയുടെ ഒന്നാം സമ്മാനമായ TE 645465 നമ്പര്‍ ടിക്കറ്റ് എടുത്ത ഭാഗ്യവാനാണ്, ബമ്പര്‍ ലോട്ടറി അടിച്ചിരിക്കുന്നത്. ഈ വിവരം തൃപ്പൂണിത്തുറയിലുള്ള മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്നും, 300 രൂപയുടെ ഓണം ബമ്പര്‍ ലോട്ടറി, നേരിട്ട് വന്ന് എടുത്ത ആളാണ് ഭാഗ്യവാന്‍ എന്ന്,  മീനാക്ഷി ലോട്ടറി ഏജന്‍സിയുടെ മാനേജര്‍ പകല്‍പോലെ വ്യക്തമായി വിശദീകരിക്കുന്നത്, ഞായറാഴ്ച നറുക്കെടുപ്പ് സമയത്ത് തന്നെ എല്ലാ ചാനലിലും ലൈവ് ആയി വന്നിട്ടുള്ളതാണ്.

വസ്തുത ഇങ്ങനെയിരിക്കെ, യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാതെ, ഒന്നാം സമ്മാനത്തിന് അര്‍ഹനായ ലോട്ടറി, തൃപ്പൂണിത്തുറയിലുള്ള മീനാക്ഷി ലോട്ടറി ഏജന്‍സി കടയില്‍ നിന്നും, നേരിട്ട് വാങ്ങിച്ചു കൊണ്ടുപോയി എന്ന് വ്യക്തമായിരിക്കെ, ഒരു മണിക്കൂറിന് ശേഷം ദുബായിലുള്ള, വയനാട് സ്വദേശിയായ  സൈതലവി, ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ ഓണം ബമ്പറായ 12 കോടി രൂപ തനിക്ക് അടിച്ചുവെന്ന വ്യാജേനയുള്ള സൈതലവിയുടെ വിശദീകരണം, അരിയാഹാരം കഴിക്കുന്ന ഒരാള്‍ക്കും വിശ്വസിക്കാനാകാത്ത ഹിമാലയ മണ്ടത്തരം വിളമ്പിയത്, അതേപടി വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഒന്നാം സമ്മാനത്തിന് അര്‍ഹനായ ലോട്ടറി ടിക്കറ്റ്, TE 645465 എന്ന ടിക്കറ്റ് നറുക്കെടുപ്പ് നടത്തിയ ആ സമയത്ത് തന്നെ സോഷ്യല്‍ മീഡിയയിലൂടെയും ചാനലുകളിലൂടെയും ടിക്കറ്റിന്റെ കളര്‍ ഡിസ്‌പ്ലേ പറന്ന് നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഫോട്ടോ കോപ്പി എടുത്ത് സൈതലവിയുടെ വായനാട്ടിലുള്ള സുഹൃത്ത്, സൈതലവിയ്‌ക്ക് വാട്‌സ്ആപ്പില്‍ അയച്ച് കൊടുത്തിട്ട്, കിലുക്കം സിനിമയില്‍ കുശിനിക്കാരനായ ഇന്നസെന്റിന് ലോട്ടറി അടിച്ചത് പോലെ,  ദുബായില്‍ ഒരു ഹോട്ടലില്‍ പ്ലേറ്റ് കഴുകി കൊണ്ടിരുന്ന സൈതലവിയ്‌ക്ക് ലോട്ടറി അടിച്ചുവെന്ന് അവകാശപ്പെട്ടു കൊണ്ട് ലൈവില്‍ വന്നപ്പോള്‍, ’12 കോടി രൂപ ബമ്പര്‍ അടിച്ച നിങ്ങള്‍ ഈ ജോലി നിര്‍ത്തി നാട്ടിയ്‌ക്ക് മടങ്ങുന്നുണ്ടോ’?  എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി, ഈ ജോലി താന്‍ തുടരുകയാണ് എന്ന് സൈതലവി പറഞ്ഞപ്പോള്‍ തന്നെ, ലോട്ടറി അടിച്ചുവെന്ന അവകാശ വാദം പച്ചക്കള്ളമാണെന്ന് അപ്പോള്‍ തന്നെ ബോധ്യമാകുന്നതാണ്.ഹോട്ടലില്‍ പ്ലേറ്റ് കഴുകുന്ന ജീവനക്കാരന്‍, 12 കോടി രൂപ ലോട്ടറി അടിച്ചിട്ടും താന്‍ പ്ലേറ്റ് കഴുകുന്ന ജോലി തുടരുമെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാകും? ഈ തോന്നല്‍ ദുബായിലെ മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോയതില്‍ ഞാന്‍ ദുഃഖിക്കുന്നു. ജീവിക്കുവാന്‍ ഒരു മാര്‍ഗവും ഇല്ലാതെ നിവൃത്തിക്കെട് വരുമ്പോളാണ്, പലരും  ഹോട്ടലില്‍ പ്ലേറ്റ് കഴുകുന്ന ജോലിക്ക് പോകുന്നത്. അങ്ങനെ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരോട് എനിക്ക് ഏറ്റവും കൂടുതല്‍ ബഹുമാനവും ആദരവും മാത്രമേയുള്ളൂ.

സുഹൃത്ത് പറ്റിച്ചു എന്ന വാദവുമായി രംഗത്തിറങ്ങിയ സൈതലവിയുടെ പേരില്‍, 12 കോടിയുടെ ഒന്നാം സമ്മാനമായ ഓണം ബമ്പര്‍ തട്ടിയെടുക്കാനും, ജനങ്ങളെ പറ്റിച്ച് ചുളുവില്‍ പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയുള്ള

സൈതലവിയുടെ തട്ടിപ്പിന് എതിരെയും, കേരള ലോട്ടറി വകുപ്പ് നടപടി എടുക്കേണ്ടതാണ്. കേരള സര്‍ക്കാരിന്റെ ലോട്ടറി നറുക്കെടുപ്പിന്റെ നിയമപ്രകാരം, ഒന്നാം സമ്മാനം അടിച്ച ടിക്കറ്റിന്റെ ഒറിജിനല്‍ ഹാജരാക്കുന്നവര്‍ക്കാണ്, സമ്മാന തുക നല്‍കൂ എന്ന വ്യവസ്ഥ നിലനില്‍ക്കെ, ഫോട്ടോസ്റ്റാറ്റ് ലോട്ടറി ടിക്കറ്റുമായി സൈതലവി ഇറങ്ങിയത് വിരോധാഭാസമാണ്.

അതേസമയം, ഓണം ബമ്പറായ 12 കോടിയ്‌ക്ക് അര്‍ഹനായ എറണാകുളം മരട് സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ ജയപാലന്‍ പി.ആര്‍, നറുക്കെടുപ്പ് നടത്തിയ ഞായറാഴ്ച തന്നെ,  തനിക്കാണ് ലോട്ടറി അടിച്ചത് എന്ന് ടി.വി ന്യൂസിലൂടെ അറിഞ്ഞെങ്കിലും, പിറ്റേദിവസം തിങ്കളാഴ്ച, മരടിലെ കാനറാ ബാങ്കില്‍ ഒന്നാം സമ്മാനമായ 12 കോടിയുടെ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കി റെസീപ്റ്റ് വാങ്ങിച്ച്, 2021 സെപ്റ്റംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരമാണ്  മാധ്യമങ്ങളിലൂടെ  ഈ വിവരം പുറത്ത് വരുന്നത്. അന്ന് തന്നെ ജയപാലനോട് റിപ്പോട്ടര്‍ ചാനലിലെ അന്തിചര്‍ച്ചയില്‍ നികേഷ് കുമാര്‍, ‘അന്ന് തന്നെ ഞായറാഴ്ച ബാങ്കില്‍ ഈ ടിക്കറ്റ് ഏല്‍പ്പിക്കാതെ നിങ്ങള്‍ എന്തിനാണ് തിങ്കളാഴ്ച ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചത്’? എന്ന ചോദ്യമാണ് ചോദിച്ചത്. അരിയാഹാരം കഴിക്കുന്ന കേരളത്തിലെ എല്ലാവര്‍ക്കും, ‘ഞായറാഴ്ച ഒരു ബാങ്കും തുറക്കില്ലെന്ന്’ അറിയാമെങ്കിലും, നികേഷ് കുമാര്‍ മാത്രം അത് അറിയാതെ പോയെന്ന് പറയാതെ വയ്യ!

Tags: lottery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

Kerala

ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി

Kerala

ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി റിട്ട. എഎസ്ഐ, ടിക്കറ്റ് കൊറിയര്‍ സ്ഥാപനത്തിലെത്തിച്ച കിറ്റില്‍ കുടുങ്ങി

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റുകള്‍ക്ക് വന്‍ വില്‍പന

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.