Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചിത്രകലയിലും പ്രാഗത്ഭ്യം തെളിയിച്ച് യുവ മിമിക്രി കലാകാരന്മാര്‍, കരവിരുത് പ്രകടമായത് പനയ്‌ക്കോട് വി.കെ. കാണി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയിൽ

ആര്‍. ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 04:46 pm IST
in Thiruvananthapuram

നെടുമങ്ങാട്: ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാനും വര്‍ണങ്ങളുടെ വിസ്മയങ്ങള്‍ തീര്‍ക്കാനും തങ്ങള്‍ക്കറിയാമെന്ന് തെളിയിക്കുകയാണ് മിമിക്രി താരങ്ങളായ യുവാക്കള്‍. കല ഏതാണെങ്കിലും തങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്ന് താരങ്ങള്‍.

കൊവിഡ് മഹാമാരിക്കുശേഷം സ്‌കൂള്‍തുറക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതോടെ സ്‌കൂളിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ ക്ലാസ് മുറികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പനയ്‌ക്കോട് വി.കെ. കാണി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയിലാണ് യുവ മിമിക്രി കലാകാരന്മാരുടെ കരവിരുത് പ്രകടമായത്. മിമിക്രി താരവും സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററുമായ നെടുമങ്ങാട് പനയ്‌ക്കോട് സ്വദേശി സിനു സാഗറും മിമിക്രി താരവും ആര്‍ട്ടിസ്റ്റുമായ നെടുമങ്ങാട് ജിജുവും ആണ് തങ്ങളുടെ കരവിരുത് തെളിയിച്ചിരിക്കുന്നത്. ചിരിപ്പിച്ചാലും വരച്ചാലും ജീവനോപാധിക്കുവേണ്ടി മാറി ചവിട്ടുന്ന കളം കലയ്‌ക്ക് തടസമാകില്ലെന്ന് ഇവരുടെ പക്ഷം.

ഒരുകാലത്ത് മറ്റുള്ളവരെ ചിരിപ്പിച്ചു ജീവിച്ച ഇവര്‍ കഷ്ടതകള്‍ നിറഞ്ഞ ജീവിതത്തില്‍ സ്വയം ചിരിക്കാറില്ലെന്നും അതിനുള്ള അവസരം പലപ്പോഴും നഷ്ടമാകുന്നുവെന്നും ഇവര്‍ പറയുന്നു. കൊവിഡ് കാലം തകര്‍ത്തെറിഞ്ഞ കലാജീവിതത്തില്‍, ഒറ്റപ്പെട്ടുപോയ ഈ കലാകാരന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സ്‌കൂളിലെ ചിത്രരചനകള്‍. ആഘോഷപരിപാടികള്‍ അന്യം നിന്നുപോയ ഈ കാലഘട്ടത്തില്‍ മിമിക്രി കല കൊണ്ട് കുടുംബ ബാധ്യതകള്‍ തള്ളിനീക്കാന്‍ കൊവിഡ് മഹാമാരി വളരെ ബുദ്ധിമുട്ടിച്ചു. ഉപജീവനത്തിനായി തങ്ങള്‍ക്ക് വഴങ്ങുന്ന കലയായ ചിത്രരചനയിലേക്ക് തിരിഞ്ഞു. കേരളം അറിയപ്പെടുന്ന പല മികച്ച കലാകാരന്മാരും വീടുവീടാന്തരം ഉണക്ക മീന്‍ വിറ്റും പച്ചക്കറി വിറ്റും പെയിന്റ് പണിക്ക് പോയുമാണ് മഹാമാരിവന്നപ്പോള്‍ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്നത്.

തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ ജോലിചെയ്തിരുന്ന സിനു സാഗറിന് കൊവിഡ് കാലഘട്ടത്തില്‍ ടൂറിസംമേഖല അടച്ചതോടെ ആ വരുമാനവും നിലച്ചു. സ്‌കൂളുകളില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന ജിജുവിനും വരുമാനം നിലച്ചു. ഓണ്‍ലൈന്‍വഴി നല്‍കുന്ന ചിത്രരചനപരിശീലനത്തില്‍ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം. പഴയതുപോലെ ഉത്സവങ്ങളും ആഘോഷപരിപാടികളും തിരികെ വന്നാല്‍ മാത്രമേ മറ്റുള്ളവരെ പോലെ സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ സാധിക്കൂവെന്ന് ഇവര്‍ പറയുന്നു. ഇതുപോലെ ആയിരക്കണക്കിന് ബാലെ, നാടക, ഗാനമേള, മിമിക്രി, ലൈറ്റ് ആന്‍ഡ് സൗണ്ട് കലാകാരന്മാര്‍ എല്ലാവരും യാതനകള്‍ അനുഭവിക്കുകയാണ്. സര്‍ക്കാരിന്റെ കാരുണ്യം ലഭിക്കുമെന്ന പ്രാര്‍ഥനയോടെ ചുമരുകളില്‍ വര്‍ണങ്ങള്‍ വിതറുകയാണ് ഈ കലാകാരന്മാര്‍.

Tags: MimicryDrawingPainting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉമ്മൻ ചാണ്ടിയുടെ അപരൻ;അന്തരിച്ചു

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

Kerala

കലാഭവന്‍ നവാസ് അന്തരിച്ചു

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

Kerala

മാധ്യമങ്ങളുടെ സുരേഷ് ഗോപി വിരോധം അതിര് കടക്കുന്നു….ടിനി ടോം കാണിച്ച മിമിക്രി പോലും സുരേഷ് ഗോപിയ്‌ക്കെതിരെ ആയിരുന്നെന്ന് വ്യാഖ്യാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.