കണ്ണൂര്‍ : ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് കമ്മിറ്റിക്കെതിരെ വിമത പ്രവര്‍ത്തനം. മുഹമ്മദ് അള്ളാംകുളം വിഭാഗമാണ് ലീഗിന് സമാനമായി സമാന്തര മുനിസിപ്പല്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കണ്ണൂരില്‍ ലീഗില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പതിവാണ്. അതിനിടയിലാണ് ഇപ്പോള്‍ സമാന്തര കമ്മിറ്റി കൂടി റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ സുബൈറും മറുചേരിയില്‍ അള്ളാകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് വര്‍ഷങ്ങളായി തളിപ്പറമ്പില്‍ തുടരുന്നതാണ്. തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കമ്മറ്റി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സമാന്തരമായി നീങ്ങാന്‍ വിമതര്‍ തീരുമാനിച്ചത്. കണ്വെന്ഷന് വിളിച്ച് ചേര്‍ത്ത് യൂത്ത് ലീഗ്, വനിത ലീഗ് ഉള്‍പ്പെടെ പോഷക സംഘടനകള്‍ക്കും സമാന്തര കമ്മറ്റിയുണ്ടാക്കിയാണ് അള്ളാംകുളം വിഭാഗം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ സുബൈറും മറുചേരിയില്‍ അള്ളാകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് വര്‍ഷങ്ങളായി തളിപ്പറമ്പില്‍ തുടരുന്നതാണ്. ഇത് പരിഹരിക്കുന്നതിനായി മുസ്ലിം ലീഗ് കമ്മിറ്റി മൂന്ന് ദിവസം തളിപ്പറമ്പില്‍ തങ്ങി 135ഓളം പാര്‍ട്ടി പ്രവര്‍ത്തകരെ നേരിട്ടുകണ്ട് തെളിവെടുപ്പ് നടത്തിയിരുന്നു.
എന്നാല്‍ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കമ്മറ്റി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സമാന്തരമായി നീങ്ങാന്‍ വിമര് തീരുമാനിച്ചത്. വിമത പക്ഷത്തുള്ള ഏഴ് കൗണ്‍സിലര്‍മാര്‍ മാറിനിന്നാല്‍ തളിപ്പറമ്പ് നഗരസഭ ഭരണം ലീഗിന് നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: