ന്യൂഡല്‍ഹി: ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (ഡബ്ള്യു.ഐ.പി.ഒ) തയ്യാറാക്കിയ ആഗോള ഇന്നൊവേഷന് സൂചികയില്‍ (ജി.ഐ.ഐ) ഇന്ത്യയ്ക്ക് റാങ്കിംഗ് മുന്നേറ്റം. ജി.ഐ.ഐ 2020 പട്ടികയില്‍ 46-ാം റാങ്ക് ഇന്ത്യ സ്വന്തമാക്കി. 2015 ല്‍ 81-ാം റാങ്ക് ആയിരുന്നു. കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സേവനങ്ങള്‍, കയറ്റുമതി, സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍, സയന്‍സിലും എന്‍ജിനിയറിംഗിലും ബിരുദധാരികളുടെ എണ്ണം, ഗവേഷണവികസനങ്ങളില് അധിഷ്ഠിതമായ ആഗോള കമ്പനികളുടെ സാന്നിദ്ധ്യം എന്നീ ഘടകങ്ങള്‍ പരിഗണിച്ചുള്ള റാങ്കിംഗില്‍ ആദ്യ 15ല്‍ ഇടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
ജിഐഐ റാങ്കിംഗിലെ നിരന്തരമായ പുരോഗതിക്ക് കാരണം, അപാരമായ വിജ്ഞാന മൂലധനം, ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, പൊതുജനങ്ങളും സ്വകാര്യ ഗവേഷണ സംഘടനകളും നടത്തിയ അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്. ആണവോര്‍ജ്ജ വകുപ്പ് പോലുള്ള ശാസ്ത്ര വകുപ്പുകള്‍; ശാസ്ത്ര സാങ്കേതിക വകുപ്പ്; ബയോടെക്നോളജി വകുപ്പും ബഹിരാകാശ വകുപ്പും ദേശീയ ഇന്നൊവേഷന് ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍, ബയോടെക്നോളജി, നാനോ ടെക്നോളജി, സ്പേസ്, ഇതര ലിലൃഴ്യര്ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നയപരമായ പുതുമ കൊണ്ടുവരുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഒപ്റ്റിമൈസേഷന്‍ ഉറപ്പാക്കാന്‍ നിതി ആയോഗ് അശ്രാന്ത പരിശ്രമിക്കുന്നു.
ജീവിതങ്ങളും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കുന്നതിനും ദേശീയ സാമ്പത്തിക വളര്‍ച്ചാ പാത രൂപപ്പെടുത്തുന്നതിനും ഞങ്ങള്‍ കൂടുതല്‍ പുരോഗമിക്കുമ്പോള്‍, ജി.ഐ.ഐ സൂചിക എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ കണ്ടുപിടിത്ത ശേഷിയും സന്നദ്ധതയും വിലയിരുത്തുന്നതിന് ഒരു സുപ്രധാന റഫറന്‍സ് പോയിന്റായിരിക്കും. ഇത് സാമ്പത്തിക വീണ്ടെടുക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും.
ഐ.ഐ.ടി ഡല്‍ഹി, ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ് (ഐ.ഐ.എസ്)? ബംഗളൂരു, സയന്റിഫിക് പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ പ്രയത്നങ്ങളും ഇന്ത്യയ്ക്ക് കരുത്തായെന്ന് ഡബ്ള്യു.ഐ.പി.ഒ വ്യക്തമാക്കി. ഏറ്റവും ഉയര്‍ന്ന ഇന്നൊവേഷന് വൈദഗ്ദ്ധ്യമുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതില്‍ അവയുടെ പങ്ക് വലുതാണെന്നും ഡബ്ള്യു.ഐ.പി.ഒ ചൂണ്ടിക്കാട്ടി.
132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ് ,സ്വീഡന് ,അമേരിക്ക ,ബ്രിട്ടണ്,കൊറിയ എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നിവയും പട്ടികയില്‍ ആദ്യ 50നുള്ളില്‍ ഇടം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: