കോഴിക്കോട്: തുഷാരഗിരിയിലെ വനഭൂമിയും വെള്ളച്ചാട്ടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുഷാരഗിരിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംമ്പര്‍ 22നാണ് പരിസ്ഥിതി പ്രവര്‍ത്തകരും സാമുഹിക, സാംസ്കാരിക പ്രവര്‍ത്തകരും തുഷാരഗിരി സന്ദര്‍ശിക്കുന്നത്. വ്യക്തികള്‍ക്ക് കൈമാറാന്‍ ഉദ്ദ്യേശിക്കുന്ന വനഭൂമിയിലും പ്രവര്‍ത്തകരെത്തും.
തുഷാരഗിരി പ്രകൃതിസൗഹൃദ സന്ദര്‍ശക കേന്ദ്രവും വെള്ളച്ചാട്ടങ്ങളും ചലിയാര്പ്പുഴയും വനഭൂമിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണിത്. കോടതി വിധിയുടെ മറവില്‍ ഏക്കറക്കണക്കിന് വനഭൂമിയാണ് സ്വകാര്യ വിക്തികള്‍ക്ക് പതിച്ച് നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുമൂലം തുഷാരഗിരിയുടെ ആകര്‍ഷണമായ മഴവില്‍ വെള്ളച്ചാട്ടമുള്‍പ്പെടെ അന്യാധീനപെടും. ഇതിനെതിരെ നിയമ പോരാട്ടമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശ വാസികളുടെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെയാണ് ഈ നീക്കം.
ജനകീയ ഇടപെടലിലൂടെ തുഷാരഗിരിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നദീസംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് യാത്ര സംഘടിപ്പിക്കുന്നത്. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. രാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്സണ്‍ പി. രമദേവി അധ്യക്ഷത വഹിച്ചു. ശബരി മുണ്ടയക്കല്‍, കെ. ദേവദാസ്, മഠത്തില്‍ അബ്ദുള്‍ അസീസ്, കെ.പി. അബ്ദുല്‍ ലത്തീഫ്, എന്‍. ശശികുമാര്‍, സുബീഷ് ഇല്ലത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: