Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

600 ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ആമസോണില്‍ വിലക്ക്; ചൈനയ്‌ക്കെതിരായ അമേരിക്കന്‍ നീക്കത്തെ പിന്തുണയ്‌ക്കാനെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ നിരോധിച്ചു. ആമസോണിന്റെ നയങ്ങള്‍ ലംഘിച്ചുവെന്ന ആരോപണമുയര്‍ത്തിയാണ് ചൈനയുടെ 600 ബ്രാന്‍ഡുകളെ പുറത്താക്കിയത്. ഇതാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ചൈനയ്‌ക്കെതിരെയുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്‌ക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 08:13 pm IST
in World

ന്യുയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ നിരോധിച്ചു.  

ആമസോണിന്റെ നയങ്ങള്‍ ലംഘിച്ചുവെന്ന ആരോപണമുയര്‍ത്തിയാണ് ചൈനയുടെ 600 ബ്രാന്‍ഡുകളെ പുറത്താക്കിയത്. ചൈനയുടെ ബ്രാന്‍ഡുകള്‍ തുടര്‍ച്ചയായി ലംഘിച്ച ആമസോണ്‍ നയങ്ങളില്‍ പ്രധാനം വ്യാജ റിവ്യൂകള്‍ നല്‍കുന്ന പതിവാണ്. ഉല്‍പന്നങ്ങള്‍ക്ക് അനുകൂലമായ റിവ്യൂ എഴുതാന്‍ ഉപഭോക്താക്കള്‍ക്ക് ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്ന പതിവ് ചൈനീസ് കമ്പനികള്‍ പുലര്‍ത്തിയിരുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആമസോണ്‍ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യകരമായ മത്സരങ്ങള്‍ക്കിടയിലും സത്യസന്ധമായ ഉല്‍പന്നങ്ങള്‍ക്ക് വളരാനുള്ള ഇടം നല്‍കുകയാണ് ആമസോണിന്റെ ധര്‍മ്മം. എന്നാല്‍ ഇവിടെ വ്യാജ ഉല്‍പന്ന റിവ്യൂ പ്രചരിപ്പിക്കുന്നതോടെ ഈ ലക്ഷ്യം പാഴാവുകയാണെന്ന് ആമസോണിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ചൈനയ്‌ക്കെതിരെയുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്‌ക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ യുഎസ്-ചൈന സംഘര്‍ഷം ഓണ്‍ലൈന്‍ വ്യാപാരമേഖലയിലേക്കും കടക്കുകയാണ്. എങ്ങിനെയാണ് ചൈന ഇതിനെ പ്രതിരോധിക്കുന്നത് എന്നാണ് ലോകം വീക്ഷിക്കുന്നത്.  

എന്തായാലും ചൈനയ്‌ക്ക് വലിയ തിരിച്ചടിയാണ് ഇത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാന്‍ഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ചുമാസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുത്ത 600 ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് നേരെ ആമസോണ്‍ വാതില്‍ കൊട്ടിയടച്ചത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ചൈനീസ് ബ്രാന്‍ഡുകള്‍ വില്‍പന നടത്തിയിരുന്നത്. കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വരെ വിജയകരമായി വിറ്റു വന്ന ചൈനീസ് ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്.  

അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധത്തിലെത്തുമോ എന്ന ആശങ്കകള്‍ക്കിടയിലാണ്  ആമസോണിന്റെ ചൈനയ്‌ക്കെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.പസഫിക് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് ഇടപെടലുകള്‍ കുറയ്‌ക്കുവാനായി അമേരിക്കയും, ബ്രിട്ടനും ആസ്‌ട്രേലിയയും ചേര്‍ന്ന് ത്രിരാഷ്‌ട്ര സഖ്യം രൂപീകരിച്ചതോടെ ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം മേഖല വീണ്ടും പ്രക്ഷുബ്ദമായിരിക്കുന്നു. ഏത് സമയവും ഒരു യുദ്ധമുണ്ടായേക്കാം എന്ന ആശങ്ക ഉയര്‍ന്നു വരികയാണ്. അത്തരത്തിലൊരു യുദ്ധമുണ്ടായാല്‍ അത് മറ്റൊരു ലോക മഹായുദ്ധമായി മാറുമോ എന്ന ഭയത്തിനും കനം വര്‍ദ്ധിക്കുകയാണ്.  

ആണവായുധ യുദ്ധമല്ല, വ്യാപാരമേഖലയില്‍ ചൈനയെ തകര്‍ക്കുകയാണ് വേണ്ടതെന്ന നിര്‍ദേശങ്ങളാണ് പാശ്ചാത്യവിദഗ്ധര്‍ ഉയര്‍ത്തുന്നത്.  ചൈനയെ വ്യാപാരപരമായി തകര്‍ക്കാന്‍ തന്നെയാണ് ആമസോണിന്റെ ഈ നീക്കം. നേരത്തെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായപ്പോള്‍ ചൈനീസ് ഉല്‍പ്പനങ്ങള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയത്തിലെത്തുകയും ചെയ്തു. ഈ മോഡലാണ് ആമസോണും പരീക്ഷിക്കുന്നത്.

ആമസോണിന്റെ ഈ നീക്കത്തോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണ്ണായകമാണ്. അഫ്ഗാനിലും മറ്റും അമേരിക്കന്‍ വിരുദ്ധ ഇടപെടലിന് ശ്രമിച്ചതും ചൈനയ്‌ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാകും ഇത്തരമൊരു തീരുമാനം ആമസോണ്‍ എടുത്തതെന്ന വിലയിരുത്തലും സജീവമാണ്.

Tags: ചൈനീസ് ബ്രാന്‍ഡുകള്‍chinaയുദ്ധംആമസോണ്‍വ്യാപാര യുദ്ധംe-commerceയുഎസ് ചൈന വ്യാപാരയുദ്ധംയുഎസ്-ചൈനചൈനീസ് ഉല്‍പന്ന വിലക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.