തൃശ്ശൂര്‍: കൊവിഡിന് ശേഷം വായ്പ എടുക്കുന്നവരില്‍ യുവാക്കളുടെയും പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധന. സെന്‍ട്രല്‍ പ്രൊജക്റ്റ് ആന്‍ഡ് ലോണ്‍ മോണിറ്ററിങ് കമ്മിറ്റി നടത്തിയ പഠനത്തിലാണ് കൊവിഡിനു ശേഷം 25 വയസിനു താഴെ വായ്പയെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസവായ്പയെടുക്കുന്നവരുടെ എണ്ണം കുറവാണ്.
ഹ്രസ്വകാല വ്യക്തിഗത വായ്പയെടുക്കുന്നവരാണ് ഇവരിലേറെയും. ഭൂരിപക്ഷം പേരും ആദ്യമായാണ് വായ്പയെടുക്കുന്നത്. 65 ശതമാനം പേരും ഇരുചക്രവാഹനങ്ങള്‍ക്കായാണ് വായ്പയെടുത്തിരിക്കുന്നത്. 35 ശതമാനം ആളുകള്‍ ഗൃഹോപകരണ സാധനങ്ങള്‍ക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവാണുണ്ടായത്. 0.7 ശതമാനം ആളുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വിദ്യാഭ്യാസ വായ്പ എടുത്തത്. 2019 മാര്‍ച്ചില്‍ 26,700 കോടി രൂപയുടെ വ്യക്തിഗത വായ്പകളായിരുന്നു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയത്. 2020 മാര്‍ച്ചില്‍ ഇത് 39,700 കോടി രൂപയായി ഉയര്‍ന്നു. ഒരുവര്‍ഷത്തിനിടെ വായ്പയിലുണ്ടായ വര്‍ധന 48 ശതമാനമാണ്. എന്നാല്‍ 2021ല്‍ ഇത് 41,200 കോടിയായി വീണ്ടും കുതിച്ചുയര്‍ന്നു. എല്ലാ മേഖലയിലും വായ്പയെടുക്കന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകളാണ് മുന്നില്‍. ശരാശരി മൊത്തം വായ്പയുടെ 17 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: