ലക്നോ: ഉത്തര്‍പ്രദേശില്‍ അടിസ്ഥാന വികസനം സാധ്യമാക്കിയ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2022 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 350 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരുകള്‍ ജനതാല്‍പ്പര്യം മറന്ന് കൊട്ടാരങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ ബിജെപി അടിസ്ഥാന വികസനം സാധ്യമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ 42 ലക്ഷം ജനങ്ങള്‍ക്ക് കിടപ്പാടം നല്കി. സംസ്ഥാനത്ത് ക്രിമിനലുകളെ ഇല്ലാതാക്കി. സമാജ്വാദി പാര്‍ട്ടിയുടെ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലം ജനങ്ങള്‍ക്ക് വേണ്ടിയാണ് ബിജെപി ഭരിച്ചത്.
ദേശീയ തലത്തില്‍ യുപിയോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം സംഭവിച്ചത് സംഘടനയുടെ ഐക്യവും സംഘടനാ മികവും കാരണമാണ്. ജനങ്ങള്‍ക്ക് ഭരണത്തോടുള്ള താത്പര്യം വര്‍ധിച്ചു. 2022 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിക്കും-യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: