പ്രയാഗ് രാജ്: കൊല്ലം ജില്ലയിലെ ജടായു രാമ സാംസക്കാരിക സമുച്ചയത്തിന് ത്രിവേണി സംഗമ സ്ഥാനത്തുള്ള പ്രയാഗ് രാജിന്റെ ഐക്യദാര്‍ഢ്യം. മോട്ടിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ത്യ തിങ്ക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ” രാഷ്ട്രീയവും ഭരണ നിര്‍വഹണവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ വിവിധ സാംസ്ക്കാരിക നായകര്‍ സ്ത്രീ സുരക്ഷയക്കു വേണ്ടിയുള്ള ജടായുവിന്റെ ത്യാഗത്തിനു മുന്നില്‍ പ്രണാമമര്‍പ്പിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമ്മേളനം ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ സ്ത്രീകള്‍ തുല്യതയ്ക്ക് അര്‍ഹരാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നമ്മുടെ സ്ത്രീകള്‍ തോളോട് തോള് ചേര്‍ന്ന് നടക്കുന്നു. പക്ഷേ, എവിടെയാണോ സ്ത്രീകളെ തോക്ക് ചൂണ്ടി വീടുകളില്‍ പൂട്ടിയിട്ടിരിക്കുന്നത്,അവിടെയുള്ള സാമൂഹിക അപകടം മനസ്സിലാക്കണം.
സ്ത്രീകളോടുള്ള അവഗണനയുടെ പ്രശ്നം സ്ത്രീകളുടെ പ്രശ്നമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വിവേചന പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ പദവി നല്കാന് ആളുകള്‍ തയ്യാറല്ല, അവര്‍ക്ക് അവസരങ്ങള്‍ നല്കുന്നില്ലെങ്കില്, അത് സമൂഹത്തിന്റെ തന്നെ പ്രശ്നമാണ്. സ്ത്രീകള്‍ക്ക് തുല്യ പദവി നല്കാന് കഴിയുന്നില്ലെങ്കില്‍ നമ്മള് പിന്നാക്കം നില്ക്കും.ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ്് ത്രിപാഠി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുന്‍ കേന്ദ്ര മന്ത്രി സഞ്ജയ് പാസ്വാന്,ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗിരീഷ് ചന്ദ്ര ത്രിപാഠി, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജടായു രാമക്ഷേത്രത്തിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് സ്തീ സുരക്ഷയ്ക്കുവേണ്ടി നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷയക്കുവേണ്ടി നടക്കുന്ന ഏതൊരു പ്രവര്‍ത്തിയും നാടിന്റെ യശസ്സും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: