പാലാ: ഇടത്-വലത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ വോട്ടുബാങ്ക് രാഷ്‌ട്രീയം കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കുകയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി സെയ്ദ് ഇബ്രാഹിം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടത്-വലത് പാര്‍ട്ടികള്‍ രാഷ്‌ട്രീയ ലക്ഷ്യത്തിനായി, സംസ്ഥാനത്തെ തീവ്രവാദികളുടെ താവളമാക്കി. രാജ്യത്തിന് ഭീഷണിയാകുന്ന തലത്തിലേക്ക് ഇവര്‍ കേരളത്തെ കൊണ്ടെത്തിച്ചു. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആരെയും വളഞ്ഞിട്ട് ആക്രമിക്കരുത്. കേരളത്തെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ബിഷപ്പിന്റെ വാക്കുകള്‍ ഗൗരവകരമായി എടുക്കണമെന്നും സെയ്ദ് ഇബ്രാഹിം പറഞ്ഞു.
കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച അനുവദിക്കില്ല. ഇവിടത്തെ സാധാരണ മുസ്ലിം സമൂഹം ബിഷപ്പിന്റെ വാക്കുകളോട് യോജിക്കുന്നവരാണ്. നാട്ടില്‍ ആശങ്കയില്ലാതെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനാണ് മുന്നണികളും പ്രാമുഖ്യം നല്‌കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ദേശീയ എക്‌സിക്യൂട്ടീവ് അംഗം സുമിത് ജോര്‍ജ്, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് മാഗി കല്ലറയ്‌ക്കല്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രണ്‍ജിത്. ജി തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: