ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് രാജിക്കത്ത് സമര്‍പ്പിക്കുന്നതിന്റെ ചിത്രം അമരീന്ദര്‍സിങ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തന്റെ രാജിക്കാര്യം ശനിയാഴ്ച രാവിലെ തന്നെ സോണിയാ ഗാന്ധിയെ അമരീന്ദര്‍ സിങ് അറിയി്ച്ചിരുന്നു. ആരിലാണോ ഹൈക്കമാന്റിന് വിശ്വാസമുള്ളത് അയാളെ പഞ്ചാബ് മുഖ്യമന്ത്രിയാക്കാമെന്ന് താന്‍ നിര്‍ദേശിച്ചതായും അമരീന്ദര്‍ സിങ് പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ നവജോത് സിംഗ് സിന്ധുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തന്നെ തഴയുന്നുവെന്ന തോന്നലാണ് അമരീന്ദര്‍ സിംഗിനെ രാജിയിലേക്ക് നയിച്ചത്. വൈകിട്ട് 5 മണിക്ക് ചേരുന്ന നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അമരീന്ദറിനോട് മാറി നില്ക്കാന് ഹൈക്കമാന്‍ഡ് ആവശ്യടുകയായിരുന്നു. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകരായി അജയ് മാക്കനും ഹരീഷ് ചൗധരിയും പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷയുമായി ഫോണില്‍ സംസാരിച്ച അമരീന്ദര്‍ സിങ് പാര്‍ട്ടിയില്‍ വീണ്ടും അപമാനിക്കപ്പെടുകയാണെന്ന് അറിയിച്ചിരുന്നു. ഏറെ നാളായി അമരീന്ദര്‍സിങും നവജോത് സിംഗ് സിധുവും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ അമരീന്ദറിനൊപ്പമായിരുന്നു ഹൈക്കമാന്‍ഡ് നിലയുറപ്പിച്ചിരുന്നത്. ഇത് അദ്ദേഹത്തില്‍ കഠിനമായ മനോവേദന ഉണ്ടാക്കിയിരുന്നു. എന്നാല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തര്‍ക്കം തുടര്‍ന്നാല്‍ അത് ഗുണകരമാകില്ല എന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സമീപിച്ച സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എ മാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. 77 കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ഭൂരിപക്ഷവും സിദ്ദുവിനെ പിന്തുണച്ചതോടെ അമരീന്ദറിനോട് രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: