ന്യൂദല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയ്യതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. 2022 മാര്‍ച്ച് 31 ആണ് പുതിയ തീയ്യതി. ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് ആദായ നികുതി വകുപ്പ് ഇന്നലെയാണ് ഉത്തരവ് പ്രഖ്യാപിച്ചത്. പാന്‍-ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. കൃത്യസമയത്ത് ആധാറുമായി പാന്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് 10,000 രൂപ പിഴ നല്‍കേണ്ടിവരുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. അങ്ങനെവന്നാല്‍ പാന്‍ നല്‍കേണ്ട സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ലെന്ന് ബാങ്ക് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉള്‍പ്പടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. 2022 മാര്‍ച്ച് 31 നകം പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ ചുമത്തിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: