ന്യൂദല്‍ഹി: തന്റെ 71 -ാം ജന്മദിനം പ്രമാണിച്ച് ഇന്ത്യയിലുടനീളമുള്ള 2.5 കോടിയിലധികം ആളുകള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയതിന് തൊട്ടുപിന്നാലെ വിവാദവുമായി എത്തിയ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷത്തിനെ കണക്കിനു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘പനി, ക്ഷീണം തുടങ്ങിയ വാക്‌സിനുകളുടെ സാധ്യമായ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ അല്ല. ഇന്നലെ ഞാന്‍ കേട്ടു, ഇന്ത്യ ഇന്നലെ റെക്കോര്‍ഡ് 2.5 കോടി വാക്‌സിനേഷന്‍ നടത്തിയ ശേഷം, ഒരു രാഷ്‌ട്രീയ പാര്‍ട്ടി അര്‍ദ്ധരാത്രി 12 മണിക്ക് ശേഷം അവര്‍ പനി അനുഭവിക്കുന്നതായി പരാതിപ്പെട്ടു. അത് സാധ്യമാണോ?’ -ഗോവയിലെ ആരോഗ്യ പ്രവര്‍ത്തകരോടും വാക്‌സിന്‍ ഗുണഭോക്താക്കളോടും നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഒരു ഡോക്ടറോട് ചോദിച്ചു.ചോദ്യം കേട്ട് ഡോക്റ്റര്‍ പൊട്ടിച്ചിരിച്ചു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ മെഡിക്കല്‍ വിഭാഗത്തോട് സംസാരിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ വാക്‌സിനേഷന്‍ ഡ്രൈവിന്റെ വിജയത്തില്‍ ഗോവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനമാണെന്നും മോദി. കേരളം അടക്കം സംസ്ഥാനങ്ങള്‍ 100 ശതമാനം വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി ആശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: