പാലാ: ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവകരമാണെന്നും കണ്ടില്ലെന്ന് നടിച്ചാല്‍ പ്രശ്നപരിഹാരമാവില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. പാലായില്‍ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകണം. ബിഷപ്പ് ഉന്നയിച്ച പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ട്.
ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാന്‍ സമ്മതിക്കില്ല. അദ്ദേഹത്തിന് പിന്തുണ നല്‍കാനാണ് എത്തിയത്. സംഘടനയുടെ ധാര്‍മിക പിന്തുണ അറിയിച്ചു. കേരളം അഫ്ഗാനോ സിറിയയോ ആകാന്‍ പാടില്ല. മതപരിവര്‍ത്തനം നടത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അത്തരം മാര്‍ഗങ്ങളില്‍ ഒന്നാണ് നര്‍ക്കോട്ടിക് രീതി. ഇതിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, മഹിള ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അനിതാ ജനാര്ദ്ദനന്, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി. മുരളീധരന്, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.യു. ശാന്തകുമാര്‍, നാരായണന് കുട്ടി, മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്, ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ആര്.സി. പിള്ള തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: