ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ തീവ്രവാദ പ്രവണത കൂടുതല്‍ വഷളാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പരിപാകതയുള്ള, ശാസ്ത്രീയവും യുക്തിപരവുമായ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അജണ്ടയില്‍ പ്രവര്‍ത്തിക്കാന്‍ ഷാങ്ഹായ് സഹകരണ സംഘടനയ്ക്ക് കഴിയുമെന്ന് രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തില്‍ മോദി പറഞ്ഞു.
മിതമായതും പുരോഗമനപരവുമായ സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും കോട്ടയായ പ്രദേശത്തിന്റെ ചരിത്രത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന മൗലികവാദവും തീവ്രവാദവും വളരുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി പ്രസംഗത്തില്‍ എടുത്തുകാണിച്ചു.
ഇന്ത്യയുടെ വികസന പരിപാടികളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ അനുഭവത്തെക്കുറിച്ചും മോദി സംസാരിച്ചു. ഓപ്പണ്‍ സോഴ്സ് പരിഹാരങ്ങള്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗങ്ങളുമായി പങ്കിടാവെന്നും വാഗ്ദാനം ചെയ്തു.
മേഖലയില്‍ കണക്റ്റിവിറ്റി കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ , പരസ്പര വിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിന് കണക്റ്റിവിറ്റി പദ്ധതികള്‍ സുതാര്യവും പങ്കാളിത്തപരവും, കൂടിയാലോചനയിലധിഷ്ഠിത വുമായിരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
എസ്സിഒ ഉച്ചകോടിക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ എസ്സിഒയും കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷനും (സിഎസ്ടിഒ) തമ്മിലുള്ള ഒരു ഔട്ട്റീച്ച് സെഷന് നടന്നു. വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി സെഷനില്‍ പങ്കെടുത്തു.
വീഡിയോ സന്ദേശത്തില്‍, എസ്സിഒക്ക് ഈ മേഖലയിലെ ഭീകരതയോട് ‘പൂജ്യം സഹിഷ്ണുത’ എന്ന പെരുമാറ്റച്ചട്ടം വികസിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന്, ആയുധങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയുടെ അപകടസാധ്യതകള്‍ എടുത്തുകാണിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടിക്കൊണ്ട് , അഫ്ഗാന് ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: