Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിരവധി ജനകേന്ദ്രീകൃത തീരുമാനങ്ങള്‍ കൈക്കൊണ്ട് ജി.എസ്.ടി കൗണ്‍സില്‍; ശുപാര്‍ശകള്‍ പൂര്‍ണമായി അറിയാം

കേരള ഹൈക്കോടതിയുടെ സമീപകാല നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, നിര്‍ദ്ദിഷ്ട പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമോ എന്ന പ്രശ്‌നം കൗണ്‍സില്‍ പരിഗണിച്ചു. കാര്യക്ഷമമായ ചര്‍ച്ചകള്‍ക്കൊടുവില്‍ അത്തരത്തില്‍ ചെയ്യുന്നതിന് ഈ ഘട്ടം ഉചിതമായ സമയമല്ലെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

Janmabhumi Online by Janmabhumi Online
Sep 18, 2021, 09:16 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

 

  • സ്‌പൈനല്‍-മസ്‌കുലര്‍ അട്രോഫിയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ജീവന്‍രക്ഷാമരുന്നുകളായ സോള്‍ജെന്‍സ്മയും വില്‍ടെപ്‌സോയും വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുമ്പോള്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി.
  • ചില കോവിഡ് -19 ചികിത്സാ മരുന്നുകള്‍ക്ക് നിലവിലുള്ള ജി.എസ്.ടി നിരക്കുകളിലുള്ള ഇളവുകള്‍ 2021 ഡിസംബര്‍ 31 വരെ നീട്ടി
  • -ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ശിപാര്‍ശ ചെയ്ത മറ്റ് 7 മരുന്നുകളുടെ ജി.എസ്.ടി നിരക്ക് 2021 ഡിസംബര്‍ 31 വരെ 12% ല്‍ നിന്ന് 5% ആയി കുറച്ചു
  • കാന്‍സര്‍ ചികിത്സയ്‌ക്കുള്ള കെയ്ട്രുഡ മരുന്നിന്റെ ജി.എസ്.ടി നിരക്ക് 12% ല്‍ നിന്ന് 5% ആയി കുറച്ചു.
  • ഭിന്നശേഷിക്കാരായ  വ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള റെട്രോ ഫിറ്റ്‌മെന്റ് കിറ്റുകളുടെ ജി.എസ്.ടി നിരക്കുകള്‍ 5% ആയി കുറച്ചു
  • ഐ.സി.ഡി.എസ് പോലുള്ള പദ്ധതികള്‍ക്കുള്ള ഫോര്‍ട്ടിഫൈഡ് (പോഷകസമൃദ്ധമാക്കിയ) അരി കേര്‍ണലുകളുടെ ജി.എസ്.ടി നിരക്കു കള്‍ 18% ല്‍ നിന്ന് 5% ആയി കുറച്ചു.

സേവനങ്ങളിലെ ജി.എസ്.ടി നിരക്കുകളിലെ ഇളവുകളുടെ വ്യാപ്തിയിലും വലിയ മാറ്റങ്ങളും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു

ചരക്കുകളുടെയും സേവനങ്ങളുടെയും ജി.എസ്.ടി നിരക്കുകളുമായി ബന്ധപ്പെട്ടുള്ള നിരവധി വ്യക്തതകളും ശിപാര്‍ശ ചെയ്തു

ജി.എസ്.ടി നിയമവും നടപടിക്രമങ്ങളും സംബന്ധിച്ച നിരവധി നടപടികള്‍ക്കും കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു

പ്രധാന മേഖലകള്‍ക്കായുള്ള വിപരീത ഡ്യൂട്ടി ഘടനയുടെ തിരുത്തല്‍ പ്രശ്‌നം പരിശോധിക്കുന്നതിനും നിരീക്ഷണം ഉള്‍പ്പെടെയുള്ളവയുടെ പാലിക്കല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും 2 ജി.ഒ.എം.എസുകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ജി.എസ്.ടി കൗണ്‍സിലിന്റെ 45 -ാമത് യോഗം ഇന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ലക്‌നൗവില്‍ നടന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിലെ ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങളും ജി.എസ്.ടി നിയമവും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങളും സംബന്ധിച്ച ഇനിപ്പറയുന്ന ശിപാര്‍ശകള്‍ ജി.എസ്.ടി കൗണ്‍സില്‍ നടത്തി

 ചരക്കുകളുടെയും സേവനങ്ങളുടെയും ജി.എസ്.ടി നിരക്കുകളുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍
എ. ജി.എസ്.ടി നിരക്ക് ഇളവുകളുടെ രൂപത്തിലെ കോവിഡ് ആശ്വാസ നടപടി

1 കോവിഡ് ചികിത്സാ മരുന്നുകളുടെ നിലവിലുള്ള ജി.എസ്.ടി നിരക്കുകളിലെ ഇളവുകള്‍ (നിലവില്‍ 2021 സെപ്റ്റംബര്‍ 30 വരെ സാധുവായത്), 2021 ഡിസംബര്‍ 31 വരെ നീട്ടി, അവ-

ആംഫോട്ടറിസിന്‍ ബി -ഇല്ല

റെംഡെസിവിര്‍ – 5%

 ടോസിലിസുമാബ് -ഇല്ല

 ഹെപ്പാരിന്‍ പോലുള്ള ആന്റി കോഗുലന്റുകള്‍-5%

2. കൂടുതല്‍ കോവിഡ് -19 ചികിത്സാ മരുന്നുകളുടെ ജി.എസ.്ടി നിരക്ക് 2021 ഡിസംബര്‍ 31 വരെ 5% ആയി കുറച്ചു.; അവ –

 ഇറ്റോലിസുമാബ്
പോസകോണസോള്‍
. ഇന്‍ഫ്‌ളിക്‌സിമാബ്
 ഫവിപിരവിര്‍
 കാസിരിവിമാബ് ഇംഡേവിമാബ്
 2-ഡിയോക്‌സി-ഡി- ൂക്കോസ്
 ബാംലാനിവിമാബ്- എറ്റെസെവിമാബ്

ബി. ചരക്കുകളുമായി ബന്ധപ്പെട്ട ജി.എസ്.ടി നിരക്കിലെ പ്രധാന ശിപാര്‍ശകള്‍ (2021 ഒക്‌ടോബര്‍ 1 മുതല്‍ പ്രാബല്യം)

നമ്പര്‍

വിവരണം

 നിന്ന് ലേക്ക്
 ജി.എസ്. ടി നിരക്കിലെ മാറ്റം 

1.

 അംഗപരിമിതര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള റെട്രോ ഫിറ്റ്‌മെന്റ് കിറ്റുകള്‍.              ബാധകമായ നിരക്ക്  

Appl. rate 5%

2. 

ഐ.സി.ഡി.എസ് (സംയോജിത ശിശുവികസന സേവനം) മുതലായ പദ്ധതികള്‍ക്കുള്ള പോഷകസമൃദ്ധമാക്കിയ കേര്‍ണലുകള്‍   18% 5%

3.

 കാന്‍സര്‍ ചികിത്സയ്‌ക്കുള്ള കെയ്ട്രുഡ മെഡിസിന്‍

12% 5%

4.

 ഡീസല്‍ ലയിപ്പിക്കുന്നതിന് ഒ.എം.സി (എണ്ണ വിപണന കമ്പനികള്‍) കള്‍ക്ക് വിതരണം ചെയ്യുന്ന           ജൈവ-ഡീസലിന്  

12% 5%

5.

  ഇരുമ്പ്, ചെമ്പ് അലുമിനിയം, സിങ്ക് തുടങ്ങിയവയും മറ്റ് ചില ലോഹങ്ങളുടെയും അയിരുകളും       കോണ്‍സണ്‍ട്രേറ്റുകളും  

5%    18%

6.

 നിര്‍ദ്ദിഷ്ട പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങളും ഭാഗങ്ങളും  

5% 12%

7.

 കാര്‍ട്ടണുകള്‍, പെട്ടികള്‍, ബാഗുകള്‍, പേപ്പര്‍ പായ്‌ക്കിംഗ് കണ്ടെയ്‌നറുകള്‍ തുടങ്ങിയവ

12%/18% 18%

8.

 പോളിയുറീത്തിന്റെയും, മറ്റ് പ്ലാസ്റ്റിക്കുകളുടെയും മാലിന്യങ്ങളും അവശിഷ്ടങ്ങളും

5% 18%

9.

 എല്ലാത്തരം പേനകളും  

12%/18% 18%

10. 

 റെയില്‍വേ ഭാഗങ്ങള്‍, ലോക്കോമോട്ടീവുകള്‍ അദ്ധ്യായം 86 ലെ മറ്റ് ചരക്കുകള്‍ 12% 18%

11.

 കടലാസുകളുടെ പലവധിത്തിലുള്ള ചരക്കുകളായ കാര്‍ഡുകള്‍, കാറ്റലോഗ്
 അച്ചടിച്ച സാമഗ്രികള്‍ എന്നിവ പോലുള്ളവ (താരിഫിന്റെ അദ്ധ്യായം 49)  

12% 18%

12.

വ്യക്തിഗത ഉപയോഗത്തിന് മാത്രമായി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ഐ.ജി.എസ്.ടി ; അവ

1. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിക്കുള്ള സോള്‍ജെന്‍സ്മ

2. ഡുച്ചെന്‍ മസ്‌കുലാര്‍ ഡൈസ്‌ട്രോഫിക്കുള്ള വില്‍ടെപ്‌സോ

3. ആരോഗ്യ -കുടുംബ ക്ഷേമ മന്ത്രാലയവും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും ശിപാര്‍ശ ചെയ്യുന്ന മസ്‌കുലാര്‍ അട്രോഫി ചികിത്സയില്‍ ഉപയോഗിക്കുന്ന മറ്റ് മരുന്നുകള്‍.

12%   ശൂന്യം

13.

ഇന്ത്യ-ബംഗ്ലാദേശ്  അതിര്‍ത്തി  വിപണികളിൽ  വിതരണം ചെയ്യുന്ന ചരക്കുകള്‍ക്കുള്ള ഐ.ജി.എസ്.ടി ഒഴിവാക്കല്‍ ബാധകനിരക്ക്   Appl. rate ശൂന്യം

14.

ഉണക്കമീന്‍ വളമായി ഉപയോഗിക്കാനായി (ഫിഷ് മീല്‍) തയാറാക്കുന്ന സമയത്ത് ഉദ്ദേശിക്കാതെ ഉണ്ടാകുന്ന മീന്‍ എണ്ണ ഒഴികെയുള്ള മാലിന്യങ്ങള്‍ –

ശൂന്യം (2017 ജൂലൈ 1 മുതല്‍ 2019           സെപ്റ്റംബര്‍ 30 വരെ)

സി. ചരക്കുകളുടെ ജി.എസ.്ടി നിരക്കുകളുമായി ബന്ധപ്പെട്ട മറ്റ് മാറ്റങ്ങള്‍

1. രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തിയില്‍ നിന്നുള്ള മെന്ത ഓയില്‍ വിതരണം വിപരീത നിരക്കില്‍ കൊണ്ടുവന്നു. കൂടാതെ, മെന്ത എണ്ണയുടെ കയറ്റുമതി എല്‍.യു.ടി (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) പ്രകാരം മാത്രമേ പാടുള്ളുവെന്നും അതിന്റെ ഫലമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് മടക്കി നല്‍കാന്‍ അനുവദിക്കാവൂ എന്നും കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു.

2. ഇഷ്ടിക ചൂളകള്‍ പ്രാരംഭം പരിവിധ 20 ലക്ഷം രൂപയോടുകൂടിയ പ്രത്യേക കോമ്പോസിഷന്‍ സ്‌കീമിന് കീഴില്‍ 2022 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ കൊണ്ടുവരണം. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇല്ലാതെ ഇഷ്ടികകള്‍ക്ക് 6% ജി.എസ്.ടി നിരക്കുകള്‍ ബാധകമാക്കണം. അല്ലെങ്കില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റോടെ 12% ജി.എസ്.ടി നിരക്ക് ഇഷ്ടികകള്‍ക്ക് ബാധകമാക്കണം.

ഡി. പാദരക്ഷാ ടെക്‌സ്‌റ്റൈല്‍സ് മേഖലയിലെ വിപരീത ഡ്യൂട്ടി ഘടനയിലെ തിരുത്തല്‍

മുന്‍പ് ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തതും ഉചിതമായ സമയത്തേക്ക് മാറ്റിവച്ചതുമായ പാദരക്ഷ, തുണിത്തര മേഖലയിലെ വിപരീത ഡ്യൂട്ടി ഘടന ശരിയായരീതിയിലാക്കുന്നതിനുള്ള ജി.എസ്.ടി നിരക്കിലെ മാറ്റങ്ങള്‍ 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഇ.  കേരള ഹൈക്കോടതിയുടെ സമീപകാല നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, നിര്‍ദ്ദിഷ്ട പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമോ എന്ന പ്രശ്‌നം കൗണ്‍സില്‍ പരിഗണിച്ചു. കാര്യക്ഷമമായ ചര്‍ച്ചകള്‍ക്കൊടുവില്‍ അത്തരത്തില്‍ ചെയ്യുന്നതിന് ഈ ഘട്ടം ഉചിതമായ സമയമല്ലെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

നമ്പര്‍  

വിവരണം  

നിന്ന് 

ലേക്ക് 

1.

ഇന്ത്യയില്‍ നിന്ന് ഇന്ത്യയ്‌ക്ക് പുറത്ത് കപ്പല്‍ വഴിയും വിമാനം വഴിയും ചരക്ക് കൊണ്ടുപോകുന്നതിനുള്ള ജി.എസ്.ടി ഇളവിന്റെ സാധുത 2022 സെപ്റ്റംബര്‍ 30 വരെ നീട്ടി. 

–

ശൂന്യം

2. 

ഫീസ് അടച്ചാല്‍ ചരക്ക് വണ്ടികള്‍ക്ക് നാഷണല്‍ പെര്‍മിറ്റ് അനുവദിക്കുന്ന വിധത്തിലുള്ള സേവനങ്ങള്‍  

18%

ശൂന്യം

3.

 ഗവണ്‍മെന്റ് 75% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ചെലവുകള്‍ വഹിക്കുന്ന നൈപുണ്യ പരിശീലനം (നിലവില്‍ ഗവണ്‍മെന്റ് 100% ഫണ്ട് നല്‍കിയാല്‍ മാത്രമേ ഇളവ് ബാധകമാകൂ)

18%

ശൂന്യം

4.

 എ.എഫ്.സി വനിതാ ഏഷ്യാ കപ്പ് 2022മായി ബന്ധപ്പെട്ട സേവനങ്ങള്‍

18%

ശൂന്യം

5. 

ലൈസന്‍സിംഗ് സേവനങ്ങള്‍/ യഥാര്‍ത്ഥ സിനിമകള്‍, ശബ്ദ റെക്കോര്‍ഡിംഗുകള്‍, റേഡിയോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവ പ്രക്ഷേപണം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള അവകാശം, (വിതരണത്തിലും ലൈസന്‍സിംഗ് സേവനങ്ങളും തമ്മില്‍ തുല്യത കൊണ്ടുവരാന്‍)

12%

18%

6.

 പ്രസാധകര്‍ ഉള്ളടക്കം വിതരണം ചെയ്യുന്ന റെക്കോര്‍ഡ് ചെയ്ത മാധ്യമങ്ങളുടെ അച്ചടി, പുനര്‍നിര്‍മ്മാണ സേവനങ്ങള്‍ (ഫിലിം അല്ലെങ്കില്‍ ഡിജിറ്റല്‍ മീഡിയയില്‍ നിന്നുള്ള ചിത്രങ്ങളുടെ വര്‍ണ്ണ അച്ചടിക്ക് തുല്യമായി കൊണ്ടുവരാന്‍)

12%

18%

7.

 ഐ.ആര്‍.എഫ്.സി (ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സിംഗ് കോര്‍പ്പറേഷന്‍) ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് റോളിംഗ് സ്‌റ്റോക്കിന് (പാളങ്ങള്‍) പാട്ടത്തിന് നല്‍കുന്നതിനുള്ള ഇളവ് പിന്‍വലിച്ചു.

8.

E  ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ അവര്‍ മുഖേന നല്‍കുന്ന ഇനിപ്പറയുന്ന സേവനങ്ങള്‍ക്ക് നികുതി അടയ്‌ക്കാന്‍ ബാദ്ധ്യസ്ഥരാണ്

  1.  ഏതെങ്കിലും തരത്തിലുള്ള മോട്ടോര്‍ വാഹനങ്ങളിലൂടെ യാത്രക്കാരുടെ സഞ്ചാരം, (2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യം)
  2.  ചില ഒഴിവാക്കലുകളിലൂടെ ഇതിലൂടെ നല്‍കുന്ന റെസ്‌റ്റോറന്റ് സേവനങ്ങള്‍ (2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യം)

9.

സേവനങ്ങളിലെ നിരക്കുകളുടെ ഇളവുകളുടെ വ്യാപ്തിയും സംബന്ധിച്ച പ്രധാനപ്പെട്ട ജി.എസ്.ടി മാറ്റങ്ങള്‍ (മറ്റുതരത്തില്‍ പറയാതിരുന്നാല്‍ 2021 ഒക്‌ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും)

ചരക്കുകളുടെ ജി.എസ.്ടി നിരക്കുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തല്‍

1. സങ്കലനങ്ങളില്ലാത്ത ശുദ്ധമായ മൈലാഞ്ചി പൊടിയും പേസ്റ്റും അധ്യായം 14 പ്രകാരം 5% ജി.എസ്.ടി നിരക്ക് ആകര്‍ഷിക്കുന്നു.

2. ബ്രൂവേഴ്‌സ് സ്‌പെന്റ് ഗ്രെയിന്‍ (ബി.എസ്.ജി), ഉണങ്ങിയ ഡിസ്റ്റിലേഴ്‌സ് ധാന്യങ്ങള്‍ (ഡി.ഡി.ജി.എസ്) എന്നിവയും എച്ച.്എസ് കോഡ് 2303 ല്‍ വരുന്ന മറ്റ് അവശിഷ്ടങ്ങളും 5% ജി.എസ.്ടി നിരക്ക് ആകര്‍ഷിക്കുന്നു.

3. 3822 എന്ന തലക്കെട്ടില്‍ വരുന്ന എല്ലാ ലബോറട്ടറി ഘടകങ്ങളും മറ്റ് സാധനങ്ങളും 12% ജി.എസ്.ടി നിരക്ക് ആകര്‍ഷിക്കുന്നു.

4. സുഗന്ധമുള്ള മധുരമുള്ള സുപ്പാരിയും 2106 എന്ന ശീര്‍ഷകത്തില്‍ വരുന്ന വാസനവരുത്തിയതും പുശിയതുമായ ഏലക്കായുയ്‌ക്കും 18% ജി.എസ്.ടി നിരക്ക് ബാധകമാകും.

5. ഫ്രൂട്ട് ഡ്രിങ്കിന്റെ കാര്‍ബണേറ്റഡ് ഫ്രൂട്ട് ബിവറേജസും, ഫ്രൂട്ട് ജ്യൂസിനൊപ്പമുള്ള കാര്‍ബണേറ്റഡ് ബിവറേജസ് എന്നിവയ്‌ക്ക് 28% ജി.എസ്.ടി നിരക്കും 12% സെസും ബാധകമാകും. ജി.എസ്.ടി നിരക്ക് ഷെഡ്യൂളില്‍ ഇത് പ്രത്യേകമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

6. പുളി വിത്തുകള്‍ 1209 എന്ന തലക്കെട്ടിന് കീഴിലാണ് വരുന്നത്, അതിനാല്‍ ഇതുവരെ ഉപയോഗമില്ലാതെ ശൂന്യനിരക്കാണ് ബാധകമായിരുന്നത്. എന്നിരുന്നാലും, ഇനി മുതല്‍ അവയുടെ വിതയ്‌ക്കുന്നതിന് പുറമെയുള്ള ഉപയോഗത്തിന് 5% ജി.എസ്.ടി നിരക്ക് (2021 ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം) ബാധകമാകും. വിതയ്‌ക്കാനുള്ള വിത്തുകള്‍ തുടര്‍ന്നും ശൂന്യ നിരക്കില്‍ തുടരും.

7. യു.പി.എസ് സിസ്റ്റംസ്/ ഇന്‍വെര്‍ട്ടര്‍ എന്നിവയ്‌ക്കൊപ്പം വില്‍ക്കുന്ന ബാഹ്യ ബാറ്ററികള്‍ക്ക് ബാറ്ററികള്‍ക്ക് ബാധകമായ ജി.എസ്.ടി നിരക്ക് ബാധകമാകും (ലിഥിയം അയേണ്‍ ബാറ്ററി ഒഴികെയുള്ളവയ്‌ക്ക് 28% ) എന്നാല്‍ യു.പി.എസ്./ ഇന്‍വെര്‍ട്ടര്‍ എന്നിവയ്‌ക്ക് 18% വും ബാധകമാകും

8. നിര്‍ദ്ദിഷ്ട പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ജി.എസ്.ടി 2017 ജൂലൈ 1 മുതല്‍ 2018 ഡിസംബര്‍ 31 വരെ യഥാക്രമം 70:30 എന്ന അനുപാതത്തില്‍ അടയ്‌ക്കാവുന്നതാണ്, 2019 ജനുവരി ഒന്നിനോ അതിന്‌ശേഷമോ ഉള്ളത് നിര്‍ദ്ദിഷ്ട അതേരീതിയിലും അടയ്‌ക്കാം.

9. ഫൈബര്‍ ഡ്രമ്മുകള്‍ക്ക് ബാധകമായ ജി.എസ.്ടി നിരക്കിലെ അവ്യക്തത കാരണം, മുമ്പ് 12% ജി.എസ്.ടിയില്‍ വിതരണം ചെയ്ത സാധനങ്ങള്‍ ക്രമീകരിച്ചു. ഇനിമുതല്‍, സങ്കോചിപ്പിച്ചതോ (കോറഗേറ്റഡ്) അല്ലെങ്കില്‍ സങ്കോചിപ്പിക്കാത്തതോ (നോണ്‍കോറഗേറ്റഡ്) ഏത് തരത്തിലുള്ളതായാലും എല്ലാ കടലാസുകള്‍ക്കും, കടലാസ് ബോര്‍ഡ് കണ്ടെയ്‌നറുകള്‍ക്കും 18% ഏകീകൃത ജി.എസ്.ടി നിരക്ക് ബാധകമാകും.

10. ജി.എസ്.ടി നിരക്കുകളായ ശൂന്യം, 5%. 12% എന്നിവ യഥാക്രമം ബാധകമാക്കുന്നതിനായി പുതിയതും ഉണങ്ങിയതുമായ പഴങ്ങളുടെയും പരിപ്പുകളുടേയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി.

11. 3006 എന്ന തലക്കെട്ടില്‍ വരുന്ന എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ സാധനങ്ങളും 12% ജി.എസ്.ടി നിരക്ക് ആകര്‍ഷിക്കും( 8% അല്ല).

12. ഇറക്കുമതി സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍ നല്‍കുന്ന എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് മതിയാകും; അന്തര്‍ സംസ്ഥാന ചരക്ക് മാറ്റത്തിന് ഓരോ തവണയും ഓരോ സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല.

എച്ച്. സേവനങ്ങളുടെ ജി.എസ്.ടി നിരക്കുമായി ബന്ധപ്പെട്ട് വ്യക്തതവരുത്തല്‍

1. അംഗപരിമിതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്ന കേന്ദ്ര മേഖല പദ്ധതിക്ക് കീഴില്‍ പരിശീലന സേവനങ്ങള്‍ നല്‍കുന്ന കോച്ചിംഗ് സ്ഥാപനങ്ങളേയും എന്‍.ജി.ഒകളേയും(സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍) ജി.എസ.്ടിയില്‍ നിന്ന് ഒഴിവാക്കി.
2.  ക്ലൗഡ്‌  കിച്ചണുകള്‍/സെന്‍ട്രല്‍ കിച്ചനുകള്‍ എന്നിവയിലെ സേവനങ്ങള്‍ റെസ്‌റ്റോറന്റ് സേവനം എന്നതില്‍ ഉള്‍പ്പെടുത്തുകയും 5% ജി.എസ്. ടി ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. (ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് -ഐ.ടി.സി) ഇല്ലാതെ).
3. ഐസ് ക്രീം പാര്‍ലറുകള്‍ നേരത്തെതന്നെ നിര്‍മ്മിച്ച ഐസ്‌ക്രീമാണ് വില്‍ക്കുന്നത്. പാര്‍ലറുകള്‍ വഴി അത്തരം ഐസ്‌ക്രീം വിതരണം ചെയ്യുന്നത് 18% ജി.എസ്.ടി നിരക്ക് ആകര്‍ഷിക്കും.
4. ടോള്‍ പ്ലാസയിലെ ഓവര്‍ലോഡ് ചാര്‍ജുകള്‍ ടോളിന് സമാനമായതിനാല്‍ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി.
5. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗുകളും (സംസ്ഥാന ഗതാഗത സ്ഥാപനങ്ങളും) പ്രാദേശിക അധികാരികളും വാഹനം വാടകയ്‌ക്ക് നല്‍കുന്നതിന് ജി.എസ്.ടി ഒഴിവാക്കുന്ന ആവശ്യത്തിനായി ‘വാടകയ്‌ക്ക് നല്‍കുന്നു’ എന്ന പ്രയോഗം ഉള്‍പ്പെടുത്തണം
6. ധാതു പര്യവേക്ഷണവും ഖനന അവകാശങ്ങളും നല്‍കുന്ന സേവനങ്ങള്‍ 18% ജി.എസ്.ടി നിരക്ക് ആകര്‍ഷിക്കും (2017 ജൂലൈ ഒന്നുമുതല്‍ പ്രാബല്യം)
7. റൈഡുകളും മറ്റും ഉള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം 18%ജി.എസ്.ടി നിരക്ക് ആകര്‍ഷിക്കും. കാസിനോകളും മറ്റും ഉള്ള അത്തരം സൗകര്യങ്ങള്‍ക്കുള്ള പ്രവേശനത്തിന് മാത്രമേ 28% ജി.എസ.്ടി നിരക്ക് ബാധകമാകൂ.
8. മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യം ഭക്ഷണമോ ഭക്ഷ്യ ഉല്‍പന്നങ്ങളോ അല്ല, 5% ജി.എസ്.ടി നിരക്ക് ഈ ആവശത്തിന് വേണ്ടിയുള്ള പ്രവേശനത്തിനും ബന്ധപ്പെട്ട് തൊഴില്‍ ജോലി സേവനങ്ങള്‍ക്കുമായി നിര്‍ദ്ദേശിക്കുന്നു.

II    നഷ്ടപരിഹാരത്തിന്റെ വിഷയത്തില്‍, കൗണ്‍സിലില്‍ ഒരു അവതരണം നടത്തി. അതില്‍ 2022 ജൂണ്‍ കഴിഞ്ഞുള്ള കാലയളവില്‍ 2026 ഏപ്രില്‍ വരെ സമാഹരിക്കുന്ന നഷ്ടപരിഹാര സെസില്‍ നിന്നുള്ള വരുമാനം 2020-21ലും 2021-22ലും ഉണ്ടായ വായ്പകളും കടങ്ങളുമുണ്ടാക്കിയ വിടവുകള്‍ നികത്തുന്നതിനുള്ള തിരിച്ചടവിനായി ഉപയോഗിച്ച് തീര്‍ക്കാമെന്ന അഭിപ്രായമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സമിതികള്‍/ഫോറങ്ങള്‍ നല്‍കിയ വിവിധ സാദ്ധ്യതകളുടെ ശിപാര്‍ശകളും അവതരിപ്പിച്ചു. ഈ വിഷയത്തില്‍ കൗണ്‍സിലില്‍ വളരെ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. പ്രധാന മേഖലകള്‍ക്കായുള്ള വിപരീത ഡ്യൂട്ടി ഘടനയുടെ തിരുത്തല്‍ പ്രശ്‌നം പരിശോധിക്കാനും; ജി.എസ്.ടിയുടെ വരുമാന വര്‍ദ്ധനവിന്റെ വീക്ഷണത്തില്‍ നിന്നുകൊണ്ട് നിരക്കുകള്‍ യുക്തിസഹമാക്കാനും ഇളവുകള്‍ അവലോകനം ചെയ്യാനും മന്ത്രിമാരുടെ ഒരു സമിതി (ജി.ഒ.എം) രൂപീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മെച്ചപ്പെട്ട ഇ-വേ ബില്‍ സംവിധാനങ്ങള്‍, ഇ-ഇന്‍വോയ്‌സുകള്‍, ഫാസ്റ്റ് ടാഗ് ഡാറ്റ, ഇന്റലിജന്‍സ് പങ്കിടുന്നതിനുള്ള സ്ഥാപന സംവിധാനം ശക്തിപ്പെടുത്തല്‍, സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപിപ്പിച്ച നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നിരീക്ഷണം ഉള്‍പ്പെടെയുള്ളവയുടെ അനുവര്‍ത്തനം മെച്ചമാക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വഴികളും മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യാനും ഒരു മന്ത്രിതല സമിതി (ജി.ഒ.എം) രൂപീകരിക്കാനും തീരുമാനിച്ചു.

III    ജി.എസ്.ടി നിയമവും നടപടിക്രമങ്ങളും സംബന്ധിച്ച ശുപാര്‍ശകള്‍

1. വ്യാപാര സൗകര്യത്തിനുള്ള നടപടികള്‍:

1. ഫോം ജി.എസ്.ടി ഐ.ടി.സി-04 ഫയല്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയിലെ ഇളവ്:

ഫോം ജി.എസ്.ടി ഐ.ടി.സി-04 ഫയല്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയ്‌ക്കായി

സി.ജി.എസ്.ടി ചട്ടങ്ങളുടെ കീഴിലെ ചട്ടം 45 (3) താഴെ പറയുന്ന പ്രകാരം ഇളവ് ചെയ്യുന്നു:

എ. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക മൊത്തം വിറ്റുവരവ് 5 കോടി രൂപയ്‌ക്ക് മുകളിലുള്ള നികുതിദായകര്‍ ആറ് മാസത്തില്‍ ഒരിക്കല്‍ ഐ.ടി.സി-04 സമര്‍പ്പിക്കണം;
ബി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വാര്‍ഷിക വിറ്റുവരവ് അഞ്ചുകോടി രൂപ വരെയാണെങ്കില്‍ ആ നികുതിദായകര്‍. ഐ.ടി.സി-04 വര്‍ഷത്തില്‍ ഒരിക്കല്‍ സമര്‍പ്പിച്ചാല്‍ മതി.

2. മുന്‍ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, സഞ്ചിതപണ ബാദ്ധ്യതയുടെ കാര്യത്തില്‍ മാത്രമേ പലിശ ഈടാക്കാവൂ, മുന്‍കാലപ്രാബല്യത്തോടെ 2017 ജൂലൈ ഒന്നുമുതല്‍ പ്രാബല്യം വരത്തക്കവിധത്തില്‍ സി.ജി.എസ്.ടി നിയമത്തിലെ വകുപ്പ് 50 (3) ഭേദഗതി ചെയ്യണം, ” യോഗ്യതയില്ലാത്ത ഐ.ടി.ടി നേടിയതിന്” എന്നതിന് പകരം ”യോഗ്യതയില്ലാത്ത ഐ.ടി.സി ലഭിച്ചതിനും ഉപയോഗിച്ചതിനും” പലിശ നല്‍കുന്നതിനായാണ് ഭേദഗതി. അത്തരം കേസുകളില്‍ യോഗ്യതയില്ലാത്ത ഐ.ടി.സി നേടിയെടുക്കുകയും ഉപയോഗിക്കുകയും ചെയ്തതിന് 18% പലിശ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2017 ജൂലൈ ഒന്നുമുതല്‍ പ്രാബല്യവും വരും.
3. സി.ജി.എസ്.ടി (സെന്‍ട്രല്‍ ജി.എസ്.ടി) ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ജി.എസ്.ടി), ക്യാഷ് ലെഡ്ജറിലെ ഉപയോഗിക്കാത്ത മിച്ചം ചില സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിധേയമായി, റീഫണ്ട് നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെ, വ്യത്യസ്ത വ്യക്തികള്‍ക്കിടയില്‍ (ഒരേ പാന്‍ ഉള്ളതും എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്ഥാപനങ്ങള്‍) കൈമാറാന്‍ അനുവദിക്കാം.

4. നികുതിദായകര്‍ക്ക് വലിയതോതില്‍ പ്രയോജനം ലഭിക്കുന്നതിനായി വിവിധ വിഷയങ്ങളിലെ അവ്യക്തതയും നിയമപരമായ തര്‍ക്കങ്ങളും നീക്കം ചെയ്യുന്നതിനായി ഇനിപ്പറയുന്ന സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കും

എ. ഇടനില സേവനങ്ങളുടെ വ്യാപ്തി സംബന്ധിച്ച വ്യക്തത;

ബി. സേവനങ്ങളുടെ കയറ്റുമതിക്കായി ഐ.ജി.എസ്.ടി നിയമം 2017 ന്റെ വകുപ്പ് 2 (6) ലെ വ്യവസ്ഥ (5) ലെ വ്യതിരിക്ത വ്യക്തിയെ സ്ഥാപിക്കല്‍ എന്ന പദത്തിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട വിശദീകരണം. 2013-ലെ കമ്പനീസ് ആക്റ്റ് പ്രകാരം ഇന്ത്യയില്‍ കമ്പനി രൂപീകരിച്ചിട്ടുള്ള ഒരു വ്യക്തിയേയും മറ്റേതെങ്കിലും രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി കമ്പനി രൂപീകരിച്ചിട്ടുള്ള വ്യക്തിയേയും പ്രത്യേക നിയമ സ്ഥാപനങ്ങളായി കണക്കാക്കുകയും ഐ.ജി.എസ്.ടി നിയമം 2017ലെ ഉപവിഭാഗത്തിലെ (6)ലെ വ്യവസ്ഥ (5) സേവനങ്ങളെ കയറ്റുമതി സേവനങ്ങളായി പരിഗണിക്കുന്നതിന് തടസമാകുന്നില്ല.

സി ജി.എസ്.ടിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലെ വ്യക്തത:

1. ജനുവരി ഒന്നുമുതല്‍ ഡെബിറ്റ് നോട്ട് വിതരണം ചെയ്ത തീയതി ( അടിസ്ഥാന ഇന്‍വോയ്‌സിന്റെ തീയതി അല്ല) യെയാണ് സി.ജി.എസ്.ടി നിയമം 2017ലെ വകുപ്പ് 16 (4) ന്റെ ഉദ്ദേശ്യത്തിനായി പ്രസക്തമായ സാമ്പത്തിക വര്‍ഷം നിര്‍ണ്ണയിക്കുന്നതിന് നിശ്ചയിക്കുക.

2.. സി.ജി.എസ.്ടി ചട്ടങ്ങള്‍, 2017 -ലെ ചട്ടം 48 (4) പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയിലാണ് വിതരണക്കാരന്‍ ഇന്‍വോയ്‌സ് സൃഷ്ടിക്കുന്നതെങ്കില്‍ ആ സന്ദര്‍ഭങ്ങളില്‍ നികുതി ഇന്‍വോയ്‌സിന്റെ ഭൗതികപകര്‍പ്പ് കൈവശം വയ്‌ക്കേണ്ട ആവശ്യമില്ല;

3. കയറ്റുമതി സമയത്ത് യഥാര്‍ത്ഥത്തില്‍ കയറ്റുമതി തീരുവ നല്‍കേണ്ട സാധനങ്ങള്‍ മാത്രം, അതായത് കയറ്റുമതി സമയത്ത് ചില കയറ്റുമതി തീരുവകള്‍ അടയ്‌ക്കേണ്ടിവരും, സമാഹരിക്കപ്പെട്ട ഐ.ടി.സിയുടെ റീഫണ്ട് ലഭ്യമാകുന്നതിന് സി.ജി.എസ്.ടി നിയമം 2017ലെ, വകുപ്പ് 54 (3) ന് കീഴില്‍ ബാധകമാക്കിയിട്ടുള്ള നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.

5. സി.ജി.എസ്.ടി/എസ്.ജി.എസ്.ടി നിയമത്തിലെ വകുപ്പ് 77 (1), ഐ.ജി.എസ.്ടി നിയമത്തിലെ വകുപ്പ് 19 (1) എന്നിവ പ്രകാരം തെറ്റായി അടച്ച നികുതിയുടെ റീഫണ്ട് ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമവും സമയ പരിധിയും സംബന്ധിച്ച അവ്യക്തത നീക്കം ചെയ്യുന്നതിന് സി.ജി.എസ്.ടി ചട്ടങ്ങള്‍, 2017 ല്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥ.

ജെ. ജി.എസ്.ടി.യിലെ വ്യവസ്ഥകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍

1. റീഫണ്ട് അവകാശം ഫയല്‍ ചെയ്യുന്നതിനും രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ അപേക്ഷ പിന്‍വലിക്കുന്നതിനും യോഗ്യത നേടുന്നതിന് രജിസ്‌ട്രേഷന്റെ ആധാര്‍ പ്രാമാണീകരണം നിര്‍ബന്ധമാക്കും.

2. ഫോം ജി.എസ്.ടി.ആര്‍-1 ഫയല്‍ ചെയ്യുന്നതിന് വൈകുന്നതിനുള്ള കാലതാമസ ഫീസ് ഓട്ടോ പോപ്പുലേറ്റഡ് (സ്വമേധയാ ശേഖരിക്കുകയും) ആകുകയും ഫോം ജി.എസ്.ടി.ആര്‍-3 ബിയിലെ അടുത്ത തുറന്ന റിട്ടേണില്‍ അത് ശേഖരിക്കുകയും ചെയ്യും

3. ജി.എസ്.ടിക്ക് കീഴില്‍ രജിസ്‌ട്രേഷന്‍ ലഭിച്ച അതേ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലായിരിക്കും റീഫണ്ട് നല്‍കുക.

4. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തി മുന്‍ മാസം ഫോം ജി.എസ്.ടി.ആര്‍-3 ബിയില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഫോം ജി.എസ്.ടി.ആര്‍-1 സമര്‍പ്പിക്കാന്‍ അനുവദിക്കാതിരിക്കുന്നതിന് 2022 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സി.ജി.എസ്.ടി ചട്ടത്തിലെ 59 (6) ചട്ടം ഭേദഗതി ചെയ്യും.

5. ഇന്‍വോയ്‌സ്/ ഡെബിറ്റ് നോട്ടുകളുടെ അടിസ്ഥാനത്തില്‍ ഐ.ടി.സിയുടെ ലഭ്യത നിയന്ത്രിക്കുന്നതിന്, 2017 ലെ സി.ജി.എസ്.ടി നിയമത്തിലെ വകുപ്പ് 16 (2) ന്റെ നിര്‍ദ്ദിഷ്ട  ക്ലോസ് (എഎ) വിജ്ഞാപനം ചെയ്തുകഴിഞ്ഞാല്‍, 2017 ലെ സി.ജി.എസ്.ടി ചട്ടങ്ങളിലെ ചട്ടം 36 (4) ഭേദഗതി ചെയ്യണം, അത്തരം ഇന്‍വോയ്‌സുകള്‍/ ഡെബിറ്റ് നോട്ടുകളുടെ വിശദാംശങ്ങള്‍ വിതരണക്കാരന്‍ ഫോം ജി.എസ്.ടി.ആര്‍-1/ഐ.എഫ്.എഫില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുമായി ഫോം ജി.എസ്.ടി.ആര്‍-2ബിയില്‍ ആശയവിനിമയം നടത്തണം.
 നിയമത്തിന്റെയും ചട്ടങ്ങളുടെയും ചില വ്യവസ്ഥകളില്‍ ഭേദഗതികളും ജി.എസ്.ടി കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു.

Tags: Nirmala Sitharamantaxജി.എസ്.ടി കൗണ്‍സില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭാരതത്തില്‍ അല്ലേ

Kerala

ആംനെസ്റ്റി സ്‌കീമില്‍ ജി.എസ്.ടി അടയ്‌ക്കാം, അവധിദിവസങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും

India

ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയോ: നിര്‍മല സീതാരാമന്‍

India

200 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത് വാട്സാപ്പും ഗൂഗിൾ മാപ്പും വഴി; വിമർശനങ്ങൾക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

India

പുതിയ ആദായ നികുതി ബിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ; പൊളിച്ചെഴുതിയത് ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന്റെ സങ്കീര്‍ണതകള്‍

പുതിയ വാര്‍ത്തകള്‍

വെള്ളി മെഡലുമായി ഹൃതിക്ക് കൃഷ്ണന്‍ പി. ജി

പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

കെടിയുവിലെ അന്വേഷണം അധികാരപരിധി വിട്ടുള്ള പ്രഹസനം; സർക്കാർ നീക്കം സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാൻ: സിന്‍ഡിക്കേറ്റംഗങ്ങള്‍

ഇന്തോനേഷ്യയിൽ നിന്നും മുംബൈയിലെത്തിയ രണ്ട് ഐസിസ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു : പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

ഐപിഎല്‍ ഇന്ന് മുതല്‍ വീണ്ടും…

സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം; സമ്മാനത്തുകയായി ലഭിക്കുക 66 ലക്ഷം രൂപ

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

രാജപാളയം ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ കെഎസ്ഇബി ടീം

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

ബാഴ്‌സ ലാലിഗ ജേതാക്കള്‍

കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നം; ബ്ലാസ്റ്റേഴ്സ് ലൈസന്‍സ് പുതുക്കിയില്ല

ബ്രഹ്‌മോസിനെ ചെറുക്കാന്‍ ചൈനയ്‌ക്കുമായില്ല: യുഎസ് മുന്‍ സൈനികന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies