ന്യൂദല്‍ഹി : കനയ്യ കുമാര്‍ കുമാര്‍ കോണ്‍ഗ്രസ്സിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുകയും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളോട് ചര്‍ച്ചകളും നടത്തിയതോടെ അനുനയ ശ്രമങ്ങളുമായി സിപിഐ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച തുകയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് കനയ്യ സിപിഐ വിടാനുള്ള കാരണം. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുന്നത് ദേശീയ തലത്തില്‍ തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അനുനയ ശ്രമങ്ങളുമായി എത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ കനയ്യയുമായി കൂടിക്കാഴ്ച നടത്തി. സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. കനയ്യ എവിടെയും പോകില്ലെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും അതിനുശേഷം രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കനയ്യ മുന്പോട്ട് വെച്ചെന്നും രാജ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോട് നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ തെരഞ്ഞെടുപ്പില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനയ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫണ്ടിങ്ങിലൂടെ 70 ലക്ഷംശേഖരിച്ചിരുന്നു.
ഈ പണം പാര്‍ട്ടി ഫണ്ടിലേക്ക് നല്കാന് സിപിഐ ആവശ്യപ്പെടുകയും അതിനെ കനയ്യ എതിര്‍ക്കുകയും കൂടി ചെയ്തതാണ് അഭിപ്രായ വ്യത്യാസങ്ങളുടെ തുടക്കം. പിന്നീട് മുതിര്‍ന്ന നേതാവ് അതുല്‍ കുമാര്‍ അഞ്ജാനും കനയ്യയും വാക്കേറ്റവുമുണ്ടായി. ഇതും ദേശീയ നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി. തുടര്‍ന്ന് ബെഗുസരായിയില്‍ നടക്കാനിരുന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം കനയ്യ കുമാറിനെ അറിയിക്കാതെ മാറ്റിവെച്ചു. ഇതോടെ കനയ്യയുടെ അനുയായികള്‍ പാര്‍ട്ടി ഓഫീസ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തു. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് കനയ്യ മറുപടി നല്‍കിയെങ്കിലും പാര്‍ട്ടിക്ക് തൃപ്തിയായില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈദരബാദില്‍ നൂറിലേറെ നേതാക്കള്‍ പങ്കെടുത്ത ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കനയ്യയെ പരസ്യമായ താക്കീത് ചെയ്യാന്‍ തീരുമാനമായി. അന്ന് മുതല്‍ സിപിഐയുമായി കനയ്യ അകലത്തിലാണ്.
എന്നാല്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ട് കനയ്യയും ജിഗ്നേഷ് മേവാനിയും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കുടിക്കാഴ്ച നടത്തിയിരുന്നു. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കെല്പുള്ള നേതാക്കള്‍ക്കായി കോണ്‍ഗ്രസ് ക്ഷാമം നേരിടുന്ന കാലത്ത് കനയ്യ കടന്നുവന്നാല്‍ അത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത് യുവാക്കളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: