തൃശൂര്‍: ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയെ തൃശൂരിലെ എംപിയെ കാണാനില്ലെന്ന് മേയര്‍. അതേസമയം, രാജ്യസഭ എംപിയായ സുരേഷ് ഗോപി കോര്‍പ്പറേഷനെ സഹായിക്കാന്‍ സന്നദ്ധത അറിയിക്കുകയും കോര്‍പ്പറേഷന്‍ ഓഫിസില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയും ചെയ്തതു സ്വാഗതാര്‍ഹമായ കാര്യമാണെന്ന് മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു. നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കോര്‍പ്പറേഷന്‍ അറിയിച്ച യോഗങ്ങളില്‍ പോലും പങ്കെടുക്കാന്‍ ടി.എന്‍.പ്രതാപന്‍ എംപി തയാറായിട്ടില്ല.
ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയ തൃശൂരിലെ എംപി കോര്‍പ്പറേഷന്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇതുവരേയും സഹകരിച്ചിട്ടല്ലെന്നും മേയര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തെ പലപ്രാവശ്യം കണ്ടിരുന്നെങ്കിലും നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെച്ചില്ലെന്നും മേയര്‍.
















