ന്യൂദല്‍ഹി : ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസ്സിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി കനയ്യ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയുമായും കനയ്യ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച ജിഗ്നേഷ് മേവാനിക്കൊമാണ് കനയ്യ ചര്‍ച്ച നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കനയ്യ കോണ്‍ഗ്രസ്സില്‍ പ്രവേശിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തിരുന്നത്. അതേസമയം പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിര്‍ണായക കൂടിക്കാഴ്ചകളും നടന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല.
പുറത്തുവരുന്ന വാര്‍ത്തകളില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയ പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. രാഷ്ട്രീയത്തില്‍ പലരുമായും ഇടപഴകേണ്ടിവരുമെന്നുമായിരുന്നു ഒരിക്കല്‍ കനയ്യ പ്രതികരിച്ചത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കനയ്യ സിപിഐ നേതൃത്വവുമായി അത്ര രസത്തിലായിരുന്നില്ല. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ജനകീയ നേതാക്കളെ കോണ്‍ഗ്രസ്സിലേക്ക് എത്തിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശിക്കാനൊരുങ്ങുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ ടിക്കറ്റില്‍ കുമാര്‍ മത്സരിച്ചിരുന്നുവെങ്കിലും ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടു. അതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ കൂടുതല്‍ സജീവമായിരുന്നില്ല. കനയ്യയെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ ഗൗരവമായ പരിഗണനയിലാണെന്നും എന്നാല്‍ എങ്ങനെ, എപ്പോള്‍ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരു ഉന്നത കോണ്‍ഗ്രസ് വൃത്തം പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: