കോട്ടയം : എനിക്ക് എന്റെ അവകാശമുണ്ട്. ഞാന്‍ സംസാരിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ടെലികാസ്റ്റ് ചെയ്യണമെങ്കില്‍ അത് ചെയ്യുക. നിങ്ങള്‍ക്ക് ഇവിടെ തുടരേണ്ടതുണ്ടെങ്കില്‍ വളരെ മാന്യനായിരിക്കുക. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയശേഷം മീഡിയ വണ്ണിനെതിരെ കയര്‍ത്ത് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാന്‍ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. മാധ്യമങ്ങളെ അറിയിക്കേണ്ടതായ ഒന്നും സംസാരിച്ചിട്ടില്ല. രാഷ്ട്രീയക്കാരനായിട്ടല്ല എംപി എന്ന നിലയിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനിടെ മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ നാര്‍ക്കോട്ടിക് ജിഹാദ് വീണ്ടും ഉയര്‍ത്തിയപ്പോള്‍ ചാനലിന്റെ മൈക്ക് നോക്കിയ ശേഷം നിങ്ങളത് ചോദിക്കും, ദാറ്റ്സ് വെരി ബാഡ്, ഡോണ്ട് പുഷ് യുവര്‍ ടങ് ടു മൈന്‍, പ്ലീസ്. ഐ ഹാവ് മൈ റൈറ്റ്. ഐ ഹാവ് സ്പോക്കണ്. ഈഫ് യു നീഡ് ടു ടെലകാസ്റ്റ് ഡു ഇറ്റ്. ഡോണ്ട് പുഷ് തിങ്ക്സ് ഓണ്‍ ടു മൈ ബ്രെയിന്‍. ദാറ്റ് ഫിനിഷ്ഡ്. പ്ലീസ്. ഈഫ് യൂ നീഡ് ടു കണ്ടിന്യൂ ഹിയര്‍ ബി വെരി നോബിള്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ഗോപി ചോദിച്ചു. കൂടാതെ
കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാത്ത എസ്ഐയെ കൊണ്ട സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിക്ക് സര്‍ക്കുലര്‍ ഉണ്ടോയന്നും സുരേഷ് ഗോപി ചോദിച്ചു. ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: