ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ചിത്പവന്‍ ബ്രാഹ്മണ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം 1948 ജനവരി 30ന് ഗാന്ധിയെ വധിക്കുമ്പോള്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ അഴിഞ്ഞാടുകയായിരുന്നുവെന്ന് വിക്രം സമ്പത്ത് രചിച്ച വീര്‍ സര്‍ക്കറിനെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളടങ്ങിയ പുസ്തകം വിവരിക്കുന്നു.
അന്ന് കോണ്‍ഗ്രസുകാര്‍ മുംബൈയിലും മഹാരാഷ്‌ട്രയിലെ മറ്റ് ഭാഗങ്ങളിലും ബ്രാഹ്മണര്‍ക്കെതിരായ വന്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രാഹ്മണരുടെ 20000ഓളം കടകളും വീടുകളും കോണ്‍ഗ്രസുകാര്‍ അഗ്നിക്കിരയാക്കി.
2000നും 5000നും ഇടയില്‍ ബ്രാഹ്മണര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കെങ്കിലും ഇത് ഏകദേശം 8000 വരും. സ്ത്രീകളും കുട്ടികളും വരെ കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായി. ഈ ബ്രാഹ്മണവിരുദ്ധ ലഹളയില്‍ വീര്‍ സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ ദാമോദര്‍ സവര്‍ക്കറും കൊല്ലപ്പെട്ടു. ഇത്രയും വലിയ കൊള്ളിവയ്പും കൊലയും നടന്നിട്ടും പൊലീസ് ഒരു പരാതി പോലും രജിസ്റ്റര്‍ ചെയ്തില്ല. ഇതിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നു.- പുസ്തകത്തില്‍ പറയുന്നു.
ടൈംസ് നൗ ചാനലില്‍ നടന്ന ഒരു ചര്‍ച്ചയിലും ചരിത്രകാരനായ വിക്രം സമ്പത്ത് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. രണ്ട് വാല്യങ്ങളിലായി ഇദ്ദേഹം രചിച്ച വീര്‍ സവര്‍ക്കറുടെ ജീവചരിത്രം ഇന്ന് വലിയ ചര്‍ച്ചയാവുകയാണ്. ആദ്യ പുസ്തകം സവര്‍ക്കാര്‍- മറന്നുപോയ ഭൂതകാലത്തിന്റെ അനുരണം (എക്കോസ് ഫ്രം എ ഫോര്‍ഗോട്ടന്‍ പാസ്റ്റ്, 1883-1924), സവര്‍ക്കര്‍- രണ്ടാം ഭാഗം- ഒരു തര്‍ക്കവിഷയമായ പൈതൃകം (എ കണ്‍ടെസ്റ്റഡ് ലെഗസി).
1948ലെ ബ്രാഹ്മണര്‍ക്ക് നേരെ നടന്ന കൂട്ടക്കൊലപാതകവും 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെതുടര്‍ന്ന് ദല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നടത്തിയ കൂട്ടക്കൊലയും തമ്മില്‍ സാമ്യങ്ങളേറെയുണ്ടെന്നും വിക്രം സമ്പത്ത് രണ്ടാമത്തെ പുസ്തകത്തില്‍ പറയുന്നു. വീര്‍ സവര്‍ക്കറുടെ ജീവചരിത്രമെഴുതുമ്പോള്‍ മഹാരാഷ്‌ട്രയില്‍ ഒട്ടേറെ ബ്രാഹ്മണകുടുംബങ്ങള്‍ വിക്രം സമ്പത്ത് സന്ദര്‍ശിച്ചിരുന്നു. പലരും അവരുടെ പൂര്‍വ്വികര്‍ കൊല്ലപ്പെടുന്നതിന് ദൃക്‌സാക്ഷികളായിരുന്നു.
ഗാന്ധിവധത്തില്‍ വീര്‍സവര്‍ക്കറും കൂട്ടുപ്രതിയായിരുന്നു. പിന്നീട് ഇദ്ദേഹം കുറ്റവിമുക്തനായി. ചില സംഘടനകള്‍ ബ്രാഹ്മണരെ കൊല്ലാന്‍ ഗാന്ധിയുടെ ശിഷ്യര്‍ക്ക് ബോധപൂര്‍വ്വം സഹായം ചെയ്തുകൊടുത്തതായും അന്ന് ചില വിദേശമാധ്യമങ്ങള്‍ എഴുതിയിരുന്നു.
സവര്‍ക്കറുടെ രചനകള്‍ അധികവും മറാത്തിയിലായതിനാല്‍ അദ്ദേഹത്തിന്റെ രചനകള്‍ സമഗ്രമായി പഠിക്കപ്പെട്ടിട്ടില്ലെന്നും വിക്രം സമ്പത്ത് പറയുന്നു. അക്കാദമികമായി ഈ രചനകള്‍ പഠിക്കപ്പെടേണ്ടിയിരിക്കുന്നു. 1948ല്‍ മുംബൈയില്‍ നടന്ന ബ്രാഹ്മണവിരുദ്ധ കലാപത്തിന്റെ രേഖകള്‍ പൊലീസ് ഇപ്പോഴും പങ്കുവെയ്‌ക്കാന്‍ വിസമ്മതിക്കുകയാണ്. ഇപ്പോഴും മാര്‍ക്‌സിസ്റ്റ് ചരിത്രരചന തന്നെയാണ് ഇന്ത്യയില്‍ ആധിപത്യം നേടി നില്‍ക്കുന്നത്. അതില്‍ പല സത്യങ്ങളും മറച്ചുവെയ്‌ക്കപ്പെടുകയാണെന്നും വിക്രം സമ്പത്ത് പറയുന്നു.
സവര്‍ക്കറുടെ കൃത്യതയാര്‍ന്ന ജീവചരിത്രമെന്ന നിലയില്‍ വിക്രം സമ്പത്തിന്റെ രണ്ട് വാല്യങ്ങളും ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നു. എങ്ങിനെയാണ് സവര്‍ക്കറുടെ ചിന്തകള്‍ ഇന്ത്യയെ കരുപ്പിടിപ്പിച്ചതെന്നും പുസ്തകം വിശദീകരിക്കുന്നു.
സവര്‍ക്കറെപ്പോലെ ഇത്രയധികം വിവാദപശ്ചാത്തലമുള്ള ഒരു നേതാവ് ഇന്ത്യന്‍ രാഷ്‌ട്രീയചരിത്രത്തില്‍ വേറെയില്ല. നാഷണല്‍ ആര്‍ക്കൈവ്‌സ്, നെഹ്രു മെമോറിയല്‍ മ്യൂസിയം, യുകെയിലെ നാഷണല്‍ ആര്‍ക്കൈവ്‌സ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലെ ആര്‍ക്കൈവ്‌സ് എന്നിവ വര്‍ഷങ്ങളോളം തിരഞ്ഞാണ് വിക്രം സമ്പത്തിന്റെ ഈ കൃതി രൂപപ്പെടുന്നത്. മറാഠിയില്‍ എഴുതപ്പെട്ട സവര്‍ക്കറുടെ രചനകള്‍ ആഴത്തില്‍ പരിശോധിച്ചതും സവര്‍ക്കറുടെ യഥാര്‍ത്ഥചിത്രം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചു. ആദ്യ വാല്യത്തില്‍ 1883ലെ ജനനം മുതല്‍ 1924ല്‍ രത്‌നഗിരിയില്‍ ഇദ്ദേഹത്തെ സ്വതന്ത്രനാക്കുന്നതുവരെയുള്ള ജീവിത കഥയാണ്. രണ്ടാമത്തെ വാല്യത്തില്‍ അദ്ദേഹം രത്‌നഗിരിയില്‍ നടത്തിയ സാമൂഹ്യ പരിഷ്‌ക്കാരങ്ങളും ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് എന്ന നിലയിലെ അദ്ദേഹത്തിന്റെ സജീവരാഷ്‌ട്രീയ ദിനങ്ങളും ഗാന്ധി വധത്തിലെ ആരോപിക്കപ്പെട്ട പങ്കും വിശകലനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: