ന്യൂദല്‍ഹി: ‘ഇന്ത്യയിലെ നഗര ആസൂത്രണ ശേഷിയിലെ പരിഷ്കാരങ്ങള്‍’ സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ പുറത്തിറക്കാനൊരുങ്ങി നീതി ആയോഗ്. നീതി ആയോഗ് വൈസ് ചെയര്മാന് ഡോ. രാജീവ് കുമാറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചേര്‍ന്ന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, സ്പെഷ്യല്‍ സെക്രട്ടറി ഡോ. കെ. രാജേശ്വര റാവു എന്നിവരും പങ്കെടുക്കും.
നിതി ആയോഗ് 2020 ഒക്ടോബറില്‍ ‘ഇന്ത്യയിലെ നഗര ആസൂത്രണ വിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു ഉപദേശക സമിതി രൂപീകരിച്ചു. ഈ റിപ്പോര്‍ട്ടിനൊപ്പം കമ്മിറ്റി അതിന്റെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിരവധി ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. ആരോഗ്യകരമായ നഗരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഇടപെടലുകള്‍, നഗര ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗം, മനുഷ്യവിഭവ ശേഷി വര്‍ദ്ധിപ്പിക്കല്‍, നഗരഭരണം ശക്തിപ്പെടുത്തല്‍, പ്രാദേശിക നേതൃത്വം രൂപീകരിക്കുക,സ്വകാര്യമേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കല്‍, നഗര ആസൂത്രണ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതി എന്നിവ ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: