ഭുവനേശ്വര്‍: രാജ്യത്തിന്റെ പ്രതിരോധരഹസ്യങ്ങള്‍ പാകിസ്ഥാനിലെ ഏജന്റിന് ചോര്‍ത്തിക്കൊടുത്ത നാല് പേര് ഒഡിഷയില്‍ പിടിയിലായി. ഒഡിഷയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായത്.
ബലൂസൂരിലെ സ്പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ബസന്ത ബെഹ്റ, എസ്.കെ. ഫുസാഫിര്‍, പ്രകാശ് ബെഹ്റ എന്നിവരാണ് അറസ്റ്റിലായ മൂന്ന് പേര്. നാലാമത്തെ വ്യക്തിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്.
രഹസ്യാന്വേഷണവിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെക്കുറിച്ച് സ്പെഷ്യല്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിആര്‍ഡിഒയിലെ ചിലര്‍ പാകിസ്ഥാന് ചാരന്മാരെന്ന് സംശയിക്കുന്ന ചിലരുമായി പ്രതിരോധരഹസ്യം കൈമാറുന്ന രീതിയില്‍ ആശയവിനിമയം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
അനധികൃതമായി പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരില്‍ നിന്നും ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: