തൃശ്ശൂര്‍: രമ്യക്ക് സഹായവുമായി സുരേഷ് ഗോപിയെത്തി. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ രമ്യയുടെ ലാപ്ടോപ്പ് തകരാറിലായതിനെ തുടര്‍ന്ന് പഠനം തടസപ്പെട്ടിരുന്നു. പുതിയത് വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന രമ്യയുടെ വിഷമം അറിഞ്ഞാണ് സുരേഷ് ഗോപി ലാപ്ടോപ്പ് വാങ്ങി നല്‍കിയത്. റെയില്‍വേ ചേരിയിലെ ചെറിയ വീട്ടിലേക്ക് ലാപ്ടോപ്പുമായി സുരേഷ് ഗോപിയെത്തിയപ്പോള്‍ പരിസരത്തെ വീട്ടുകാര്‍ക്കും അമ്പരപ്പ്.
പരിമിതികളെ മറികടന്ന് പഠിച്ച് ഉയരാനുള്ള രമ്യയുടെ ആഗ്രഹത്തെ അഭിനന്ദിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. ചേരിനിവാസികളുടെ പുനരധിവാസത്തിനു കോര്പ്പറേഷന് ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. ചേരി നിവാസികള്‍ ഈ പ്രശ്നം സുരേഷ്ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: