രാജ്യത്തെ വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള പുതിയ വ്യവസായനയം
എം.എസ്.എം.ഇ. സെക്ടറുകള്‍ക്ക് വലിയ പ്രാധാന്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കി വരുന്നത്. സംരംഭകരാന്‍ ആഗ്രഹിക്കുവര്‍ക്ക് ആശങ്ക ഇല്ലാതെ സംരംഭ മേഖലയിലേക്ക് കടുവരുവാന് കഴിയു ധാരാളം സര്‍ക്കാര്‍ സഹായ പദ്ധതികള്‍ നിലവിലുണ്ട്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുതിന് 10 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും ഇല്ലാതെ വായ്പ നല്‍കുതിന് വ്യവസ്ഥയുണ്ട്. തുടങ്ങു സ്ഥാപനം മാത്രമാണ് ഇവിടെ ജാമ്യം. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ജാമ്യം ഇല്ലാതെ മാത്രമേ നല്‍കാവൂ എാണ് നിര്‍ദ്ദേശം .
നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉത്പങ്ങള്‍ക്ക് ഇത് 25 ലക്ഷം രൂപ വരെയാണ്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി പ്രകാരവും മറ്റ് ജാമ്യങ്ങള് ഇല്ലാതെ വായ്പ അനുവദിക്കണം. ഇത് ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സ്ബിസിഡി നല്കു നിരവധി പദ്ധതികള്‍ നിലവിലുണ്ട്. വ്യവസായ വാണിജ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, ഖാദി ബോര്‍ഡ്/കമ്മീഷന്, ഫിഷറീസ് വകുപ്പ്, കൃഷി വകുപ്പ് എിവയില്‍ നിന്നും സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ബോര്‍ഡ് കമ്മീഷന് എിവ വഴി നടപ്പാക്കു പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി പ്രകാരം 15 ശതമാനം മുതല്‍ 35 ശതമാനം വരെ സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാണ്. പി.എം.ഇ.ജി.പി. പ്രകാരം വനിതാ സംരംഭകര പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉയര് പരിഗണനയും ഗ്രാന്റും നല്കി വരുു 25 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് ഇത് പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാവുതാണ്.
ചെറുകിട വ്യവസായ രംഗത്ത് കേരളം ഇതിനോടകം വളരെയധികം മുന്നേറിയിട്ടുുണ്ട്. ഏകജാലക സംവിധാനം നടപ്പിലാക്കിയതിലൂടെ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുതിന് വളരെ സഹായകരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമപ്രശ്നങ്ങളും അനാവശ്യ നൂലാമാലകളും ഒഴിവാക്കി കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നു. . ഇതിലൂടെ ആയിരക്കണക്കിന് പുതിയ സംരംഭകര്‍ ഓരോ വര്‍ഷവും വ്യാവസായിക വാണിജ്യ രംഗത്തേക്ക് കടന്നു വരുന്നുണ്ട്.
സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നെടുംതൂണാണ്. വികസിത-വികസ്വര രാജ്യങ്ങളില്‍ സുസ്ഥിര വികസനത്തിനാണ് സംരംഭകത്വം പരിപോഷിപ്പിക്കുത്, സ്ഥായിയായ ഉപഭോഗ-ഉത്പാദന സമ്പ്രദായങ്ങളെ മെച്ചപ്പെടുത്താനും പുതിയവ നിര്‍മ്മിക്കാനും സംരംഭകത്വം സഹായിക്കുു. സംരംഭക വിദ്യാഭ്യാസം നവീനസംരംഭങ്ങളെ പരിപോഷിപ്പിക്കുകയും മേന്മയേറിയ ഉത്പങ്ങള്‍, ഉത്പാദിപ്പിക്കാന്‍ സംരഭകരെ സഹായിക്കേണ്ടതുണ്ട്. വികസനത്തിന്റെ സാമൂഹിക, സാമ്പത്തിക പാരിസ്ഥിതിക സങ്കീര്‍ണ്ണതയ്ക്കും സുസ്ഥിരതയുടെ മൂല്യവും ദീര്‍ഘകാല കാഴ്ചപ്പാടുകളും കണക്കിലെടുക്കുമ്പോള്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ വളരേണ്ടതുണ്ട്. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും വ്യവസായ എസ്റ്റേറ്റുകളും നമ്മുടെ വ്യവസായിക വളര്‍ച്ചയ്ക്കു നല്കി വരുന്ന സംഭാവന വളരെ വലുതാണ്.
കേരളത്തിന്റെ മികച്ച കണക്റ്റിവിറ്റി സൗകര്യം, വാര്‍ത്താ വിനിമയ ശൃംഖല, ലഭ്യമായ വിദഗ്ദ്ധ മനുഷ്യവിഭവ സമ്പത്ത് എിവ കൂടാതെ താരതമ്യേന മെച്ചപ്പെട്ട വ്യവസായ അടിസ്ഥാന സൗകര്യം എന്നിവ എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യഘടകങ്ങളാണ്. ഗ്രാമീണ പിന്നാക്കേ പ്രദേശങ്ങളുടെ വ്യവസായ വല്‍ക്കരണത്തിന് എം.എസ്.എം.ഇ.കള്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് എം.എസ്.എം.ഇ. മേഖല മുഖ്യമായ പങ്ക് വഹിക്കുന്നു.
സിജി നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: