ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതികൾ തകർത്ത് ദൽഹി പോലീസ്. പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഭീകരർ ഉൾപ്പെടെ ആറ് പേരെ ദൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു.
നവരാത്രി, രാംലീല ഉത്സവാഘോഷദിനങ്ങളില്‍ മുംബൈ, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഉത്തർപ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും പ്രത്യേക ആക്രമണപദ്ധതി നടന്നതായും പറയുന്നു. ഇവിടുത്തെ രാഷ്‌ട്രീയ റാലികള്‍ക്ക് നേരെ ബോംബ്സ്ഫോടനം നടത്താനും ലക്ഷ്യമിട്ടിരുന്നു.
പാകിസ്ഥാന്‍ സംഘടിപ്പിച്ച തീവ്രവാദ സംഘത്തെയാണ് തകര്‍ത്തതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് സിംഗ് ഖുഷ് വാ പറഞ്ഞു. ആര്‍ഡിഎക്‌സ് ഘടപ്പിച്ച നിയന്ത്രിത സ്‌ഫോടനത്തിനുള്ള ഉപകരണങ്ങള്‍ (ഐഇഡി) കണ്ടെത്തിട്ടുണ്ട്.ഇവരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ദല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും വിവരങ്ങളുണ്ട്. പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഒസാമ, ജാവേദ് എന്നിവരാണ് പിടിയിലായത്. എന്നാൽ മറ്റുള്ളവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പ്രയാഗ് രാജ്, ദൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: