കൊല്ലം: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 74.26 ശതമാനവും മരണത്തില്‍ 30.59 ശതമാനവും കേരളത്തില്‍. തിങ്കളാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 27,254 പോസിറ്റീവ് കേസുകളില്‍ 20,240 ഉും 219 മരണങ്ങളില്‍ 67 ഉും കേരളത്തിലായിരുന്നു. പോസിറ്റീവ് രാജ്യ ശരാശരി 1.73ആയി കുറഞ്ഞു നില്ക്കുമ്പോള് കേരളത്തില്‍ 17.51 ശതമാനമായി ഉയര്‍ന്നു.
ആയിരത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തമിഴ്നാട് (1608), ആന്ധ്രപ്രദേശ് (1190), കേരളം സംസ്ഥാനങ്ങളില്‍ മാത്രമാണ്. കേന്ദ്രഭരണ/സംസ്ഥാനങ്ങളില്‍ 23 സ്ഥലങ്ങളില്‍ 100-ല്‍ താഴെയാണ് രോഗം സ്ഥിരീകരിച്ചത്. ദാമന്‍ ആന്‍ഡ് ദിയുവിലും ലക്ഷദ്വീപിലും കൊവിഡ് കേസുകളോ, മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 15 സംസ്ഥാനങ്ങളില്‍ കൊവിഡ് മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളും മരണങ്ങളും: മഹാരാഷ്ട്ര-(5-46), കേരളം-(20240-67), കര്‍ണാടക-(803-17), തമിഴ്നാട്-(1608-22), ആന്ധ്രപ്രദേശ്-(1190-11), ഉത്തര്‍പ്രദേശ്-(21-9), പശ്ചിമബംഗാള്‍-(751-10), ന്യൂദല്‍ഹി-(22-0), ഒഡീഷ-(649-6), ഛത്തീസ്ഗഢ്-(20-0), രാജസ്ഥാന്-(6-0), ഗുജറാത്ത്-(17-0), മധ്യപ്രദേശ്-(14-0), ഹരിയാന-(5-0), ബീഹാര്‍-(7-0), തെലുങ്കാന-(249-2), പഞ്ചാബ്-(31-0), ആസാം-(259-11), ഝാര്‍ഖണ്ഡ്-(11-0), ഉത്തരാഖണ്ഡ്-(12-0), ജമ്മു കശ്മീര്‍-(105-2), ഹിമാചല്‍ പ്രദേശ്-(87-1), ഗോവ-(38-1), പോണ്ടിച്ചേരി-(100-2), മണിപ്പൂര്‍-(195-2), ത്രിപുര-(23-0), മേഘാലയ-(118-4), മിസോറാം-(541-2), അരുണാചല്‍പ്രദേശ്-(22-0), നാഗാലാന്‍ഡ്-(36-3), സിക്കിം-(59-0), ലഡാക്-(3-0), ആന്‍ഡമാന്‍ -(2-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: