കൊച്ചി : കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രമാണുള്ളതെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്. നോക്കുകൂലി നിരോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും എംഎൽഎമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും തൊഴിലില്ലായ്മയെക്കുറിച്ച് ആർക്കും സംസാരിക്കാനില്ലെന്നും അദ്ദേഹം വിമർശിച്ചു.
നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കാതെയാണ് കേരളത്തിൽ കാര്യങ്ങൾ നടക്കുന്നതെന്നും സാബു ജേക്കബ് അറിയിച്ചു. വ്യവസായം ആരംഭിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ തന്നെ സമീപിച്ചതായും സാബു എം ജേക്കബ് പറഞ്ഞു. ശ്രീലങ്കൻ സർക്കാരുമായി വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയായി. ശ്രീലങ്കൻ പ്രധാനമന്ത്രിയുമായോ, പ്രസിഡന്‍റുമായോ ഉള്ള ചർച്ചയ്‌ക്ക് അവസരമൊരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ ഹൈക്കമ്മീഷണർ നേരിട്ടുവന്നാണ് ക്ഷണിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതിനിധികൾ കഴിഞ്ഞ ആഴ്ച വന്നു. ശ്രീലങ്കയ്‌ക്ക് പുറമേ മൗറീഷ്യസ്, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതുവരെ ഒൻപത് സർക്കാരുകളാണ് വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചത്. കേരളം തരുന്നതിനേക്കാൾ മികച്ച പാക്കേജുകളാണ് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: