ന്യൂദല്‍ഹി: കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ബംഗാളിലെ തൃണമൂല്‍മന്ത്രി മൊലോയ് ഘട്ടക്കിനെ ചോദ്യം ചെയ്യലിനായി ദല്‍ഹിക്ക് വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
സപ്തംബര്‍ 14 ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായി അഭിഷേക് ബാനര്‍ജിയോടും ചോദ്യം ചെയ്യലിന് ദല്‍ഹിയില്‍ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 21നാണ് അഭിഷേക് ബാനര്‍ജിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് സപ്തംബര്‍ ആറിന് അഭിഷേക് ബാനര്‍ജിയെ ഒമ്പത് മണിക്കൂര്‍ ദല്‍ഹിയില്‍ ചോദ്യം ചെയ്തിരുന്നു.
സപ്തംബര്‍ എട്ടിന് വീണ്ടും ദല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും തനിക്ക് ഇത്രയും ചെറിയ സമയവ്യത്യാസത്തില്‍ കൊല്‍ക്കൊത്തയില്‍ നിന്നും ദല്‍ഹിക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സിബി ഐ ഇതേ കേസില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന് സമാന്തരമായാണ് ഇഡി അന്വേഷണം നടത്തുന്നത്.
അനധികൃതമായി കുഴിച്ചെടുത്ത കോടികള്‍ വിലവരുന്ന കല്‍ക്കരി കരിഞ്ചന്തയില്‍ വിറ്റുവെന്നതാണ് കേസ്. പടിഞ്ഞാറന്‍ ബംഗാളില്‍ ഈസ്റ്റേണ്‍ കോല്ഫീല്ഡ്സ് ലിമിറ്റഡിന്റെ നിരവധി കല്‍ക്കരി ഖനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു ഗൂഢസംഘം നിരവധി വര്‍ഷങ്ങള്‍ കരിഞ്ചന്തയില്‍ കല്‍ക്കരി വിറ്റ് കോടികള്‍ അനധികൃതമായി സമ്പാദിച്ചു എന്നതാണ് കേസ്. ഈ കേസില്‍ മമതയുടെ മരുമകന് അഭിഷേഖ് ബാനര്‍ജിയും മറ്റ് തൃണമൂല്‍ നേതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതായി ആരോപിക്കപ്പെടുന്നു. ഇവിടെ അനധികൃത ഖനനം നടത്തിയ ലാല എന്ന മാഞ്ച് ഉത്തരേന്ത്യയിലെ വന്‍ കല്‍ക്കരി മാഫിയ തലവനാണ്. ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്സിലെ രണ്ട് ജനറല്‍ മാനേജര്‍മാരും മൂന്ന് സുരക്ഷാ ജീവനക്കാരും കല്‍ക്കരി മാഫിയയ്ക്ക് കൂട്ട് നിന്നിരുന്നു. സര്‍ക്കാര്‍ പാട്ടത്തിനെടുത്ത ഖനികളില്‍ നിന്നാണ് കല്‍ക്കരി കട്ടെടുത്ത് കരിഞ്ചന്തയില്‍ വിറ്റ് ലാഭം കൊയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: