കോട്ട: രാജസ്ഥൊനിലെ മുസ്ലിം-ഭൂരിപക്ഷപ്രദേശമായ ടോങ്കില്‍ നിന്നും ഹിന്ദുകുടംബങ്ങള്‍ വീടും സ്ഥലവും കടകളും വിറ്റ് കൂട്ടപ്പലായനം ചെയ്യുന്നു. ടോങ്കിലെ മാല്‍പുര വാര്‍ഡുകളില്‍പ്പെട്ട ഹിന്ദു കുടുംബങ്ങളാണ് ഒഴിഞ്ഞു പോകുന്നത്.
മുസ്ലിങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ നിന്നും 1992 മുതല്‍ ഹിന്ദുക്കള്‍ കുറെശ്ശേയായി ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും ഈയിടെ അരക്ഷിതാവസ്ഥയും ഭയവും വര്‍ധിച്ചുവരുന്നതായി പറയുന്നു. ഭയം കൊണ്ട് ഓടിപ്പോകുന്നവരുടെ ഭൂമി ചെറിയ വിലയ്‌ക്ക് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ വാങ്ങിക്കൂട്ടുകയാണെന്ന് പറയുന്നു. ഇത് ഭൂമി ജിഹാദിനുള്ള എണ്ണം പറഞ്ഞ ഉദാഹരണമാണെന്നും പറയപ്പെടുന്നു. ഭൂമി ജിഹാദിലേക്ക് കൊണ്ടെത്തിക്കാന്‍ അതിന് മുന്നോടിയായി ലൈംഗികാക്രമണവും ചെറിയ കുറ്റകൃത്യങ്ങളും കലാപങ്ങളും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ഉന്നം വെച്ചുള്ള ആക്രമണവും നടത്തുന്നതായി പറയുന്നു.
സപ്തംബര്‍ ഏഴിന് 100 ഹിന്ദുക്കള്‍ നീതി നല്‍കണമെന്നാവശ്യപ്പെട്ട് മാല്‍പുര എസ് ഡിഎം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കിയിരുന്നു. പിന്നീട് അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കി.
ക്ഷേത്രത്തിനടുത്ത് അനധികൃത ഇറച്ചി വില്‍പന മാര്‍ക്കറ്റ് വന്നതിനെ തുടര്‍ന്ന് ക്ഷേത്ര മൂര്‍ത്തികളെ മറ്റൊരിടത്തേക്ക് മാറ്റേണ്ടതായി വന്നു. മതമൗലികവാദ മുസ്ലിം ജനങ്ങളില്‍ നിന്നുള്ള സുരക്ഷാപ്രശ്‌നം കാരണം ഇവിടുത്തെ ജെയിന്‍, ഹിന്ദു ക്ഷേത്രങ്ങള്‍ അടച്ചിടേണ്ടതായി വന്നു.
നിവേദനത്തില്‍ ഹിന്ദു അംഗങ്ങള്‍ അനുഭവിക്കേണ്ടതായുള്ള ശാരീരിക അധിക്ഷേപം, ലൈംഗികച്ചുവയുള്ള കമന്റുകള്‍, ലൈംഗികാതിക്രമം എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഫലമായി 600 മുതല്‍ 800 വരെ ഹിന്ദു കുടുംബങ്ങള്‍ അവരുടെ വീട് വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോകേണ്ടതായി വന്നു.
ഈ കുടുംബങ്ങള്‍ പല തവണ പൊലീസിനോടും അധികാരികളോടും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇപ്പോഴും അവര്‍ അവിടെ തുടരുന്നതെന്ന് പറയുന്നു. ഇപ്പോഴും 200 കുടുംബങ്ങള്‍ ഭരണാധികാരികളോട് സംരക്ഷണത്തിന് യാചിക്കുകയാണ്.
എന്നാല്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കള്‍ വീടുകള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ വീണ്ടും വീണ്ടും ഹിന്ദുകുടുംബങ്ങള്‍ പോസ്റ്ററുകള്‍ ഉയര്‍ത്തുകയാണ്. ഈ പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നാരോപിച്ചാണ് പൊലീസ് ഇപ്പോള്‍ ഈ പോസ്റ്ററുകള്‍ നീക്കുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം മാല്‍പുരയില്‍ എട്ട് വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നു. ഇതില് 50 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1992ല്‍ 25 പേര്‍ കൊല്ലപ്പെട്ടു. 2000ല്‍ 13 പേര്‍ കൊല്ലപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് ദസറ ആഘോഷത്തിന് നേരെ മുസ്ലിം യുവാക്കള്‍ കല്ലെറിഞ്ഞതിനെതുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ടോങ്ക് ജില്ലയും പട്ടണവും ഇസ്ലാമിക മൗലികവാദത്തിന്‍രെ കേന്ദ്രമാണ്. പൊലീസ് പോലും ഇവിടെ ആക്രമിക്കപ്പെടുന്നു. കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് മാത്രമേ ഇവിടെ ഹിന്ദുക്കളുടെ ഏക പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: