Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക ഗജരാജനാവുമോ ഈ ‘ആനമുത്തച്ഛന്‍’; അധികൃതര്‍ കനിയണം; സോമന് ഭാഗ്യം വിദൂരമാകരുതെന്ന പ്രാര്‍ത്ഥനയില്‍ ആനപ്രേമികള്‍

കൊലകൊമ്പന്മാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച താപ്പാനയാണ് എണ്‍പതുകാരനായ സോമന്‍. രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന. ഇത് പരിഗണിച്ചാണ് ഗിന്നസ് റിക്കാര്‍ഡില്‍ കയറാനുള്ള പരിശോധനകള്‍ നടക്കുന്നത്. അനുകൂല തീരുമാനമുണ്ടായാല്‍ സോമന്‍ ലോകഗജരാജ പട്ടത്തിനുടമയാവും.

ശിവാ കൈലാസ് by ശിവാ കൈലാസ്
Sep 13, 2021, 04:58 pm IST
in Kerala

തിരുവനന്തപുരം: ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടാന്‍ പരിമിതമായ കടമ്പകളേയുള്ളൂ ഈ ആനമുത്തച്ഛന്. പക്ഷെ, അധികൃതര്‍ കനിയണം. കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സോമന്‍ എന്ന കൊമ്പന് ആ ഭാഗ്യം വിദൂരമാകരുതെന്ന പ്രാര്‍ത്ഥനയിലാണ് ആനപ്രേമികള്‍.  

കൊലകൊമ്പന്മാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച താപ്പാനയാണ് എണ്‍പതുകാരനായ സോമന്‍. രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന. ഇത് പരിഗണിച്ചാണ് ഗിന്നസ് റിക്കാര്‍ഡില്‍ കയറാനുള്ള പരിശോധനകള്‍ നടക്കുന്നത്. അനുകൂല തീരുമാനമുണ്ടായാല്‍ സോമന്‍ ലോകഗജരാജ പട്ടത്തിനുടമയാവും.

കഴിഞ്ഞ വര്‍ഷം ചരിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ 82 വയസ്സുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടര്‍ന്നാണ് സോമനെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തുന്നതിനായി ‘ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി’ തീരുമാനിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ ഇതിന്റെ നടപടികളാരംഭിക്കും. ഇതിനായി ആയിരം ഡോളറോളം വേണ്ടിവരുമെന്ന് കാപ്പുകാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

നിലവില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ ആനകളില്‍ ഏറ്റവും പ്രായമുള്ളത് സോമനാണ്. വലതുകണ്ണിനു നേരിയ കാഴ്ചക്കുറവുണ്ടെന്നതൊഴിച്ചാല്‍ സോമന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണെന്ന് പാപ്പാന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗിന്നസ് റിക്കാര്‍ഡ് ലഭിക്കുമ്പോള്‍, സോമന്‍ എന്ന പേരിനു ഗരിമ പോരാ എന്നു തോന്നിയതിനാലാവാം ‘സോമനാഥന്‍’ എന്ന പേരിട്ട് ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരു മാറ്റാനും ആലോചനയുണ്ട്.

ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കുള്ളില്‍ അനുസരിപ്പിക്കാന്‍ അസാമാന്യ വഴക്കവും കരുത്തുമാണ് സോമന്. സോമന്റെ ആദ്യകാലം കോന്നി ആനക്കൊട്ടിലിലായിരുന്നു. പാപ്പാന്‍മാരെ ബഹുമാനിച്ചിരുന്ന സോമന് ഒരിക്കല്‍പോലും വനപാലകരുടെ ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നിട്ടില്ല. അസാധാരണമായ വളര്‍ച്ചയുണ്ടായപ്പോള്‍ കൊമ്പുകള്‍ രണ്ടുവട്ടം മുറിച്ചുമാറ്റി. എങ്കിലും ശേഷിക്കുന്ന കൊമ്പിനുതന്നെയുണ്ട് മൂന്നരമീറ്റര്‍ നീളം.

അറുപത്തഞ്ചാം വയസ്സില്‍ സര്‍വീസില്‍നിന്ന് വിരമിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയാണ് സോമന്‍ വിശ്രമജീവിതത്തിനായി കോന്നിയില്‍നിന്ന് കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലെത്തിയത്. ആനകളുടെ ഇഷ്ട താവളമാണ് നെയ്യാറിന്റെ തീരത്തെ കാപ്പുകാട്.

Tags: തിരുവനന്തപുരംaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.