ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. എസ്ഡിപിഐയും ഇടതുപക്ഷവും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. ഇതോടെ യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടു. യുഡിഎഫ് വിമത അംഗവും പ്രമേയത്തെ അംഗീകരിച്ചു. 28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ 2 അംഗങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫ് ഭരണസമിതിയെ പിന്തുണയ്ക്കുന്നത് 14 അംഗങ്ങളാണ്.
എല്‍ഡിഎഫിന് ഒമ്പതും എസ്ഡിപിഐക്ക് അഞ്ചും അംഗങ്ങളുണ്ട്. ഇതിനിടെയാണ് കുഴിവേലി ഡിവിഷന് കൗണ്‍സിലറും കോണ്‍ഗ്രസ് അംഗവുമായ അന്‍സല്‍ന പരീക്കുട്ടി അവിശ്വാസ നോട്ടീസില്‍ ഒപ്പുവച്ചത്. ഇവര്‍ പിന്നീട് ഒളിവിലായിരുന്നു. ഇന്ന് പ്രമേയം വോട്ടടുപ്പിന് എടുത്തപ്പോള്‍ ഇവര്‍ നഗരസഭയില്‍ എത്തുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുന്നു, ഭരണം നടക്കുന്നില്ല, ഭരണപക്ഷ അംഗങ്ങള്‍ തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നു. തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് ഉന്നയിച്ച് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അതേസമയം, കേരള കോണ്‍ഗ്രസ് അംഗത്തെ അധ്യക്ഷയാക്കാനുള്ള നീക്കമാണ് വിജയിച്ച ശേഷം ഇടതുപക്ഷം നടത്തുന്നത്. ഈരാറ്റുപേട്ടയില്‍ അടക്കം എസ്ഡിപിഐയില്‍ നിന്നു പരസ്യമായ പിന്തുണയാണ് സിപിഎം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: