ന്യൂദല്‍ഹി: പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തന സുസ്ഥിരത കൈവരിക്കാന്‍ ശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ബൃഹത് സ്ഥാപനങ്ങളോടും പൊതുമേഖലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. വ്യവസായങ്ങളിലും, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഗോഡൗണുകള്‍ തുടങ്ങിയ വലിയ സ്ഥാപനങ്ങളിലും പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടനുബന്ധിച്ച് പുതിയ കെട്ടിടങ്ങള്‍ക്ക് മാതൃകാ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും തദ്ദേശഭരണ സ്ഥാപനങ്ങളോടും നായിഡു അഭ്യര്‍ത്ഥിച്ചു. ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനൊപ്പം വലിയ കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, മഴവെള്ള സംഭരണ സംവിധാനം എന്നിവ നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുച്ചേരിയിലെ ജിപ്മെറില് 1.5 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് ഉപരാഷ്ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യ സമീപകാലത്ത്, 100 ജിഗാവാട്ട് പുനരുല്‍പ്പാദന ഊര്‍ജ്ജ സ്ഥാപിതശേഷി കൈവരിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു.
സൗരോര്‍ജ്ജ ഉപയോഗം ജനകീയമാക്കുന്നതിനും, മേല്ക്കൂരകളില് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഗവണ്മെന്റ്കള് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. പുരപ്പുറ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനു സബ്സിഡി ലഭിക്കുന്ന പദ്ധതികളെക്കുറിച്ചും അതിന്റെ ഫലമായുണ്ടാകുന്ന വൈദ്യുതി ലാഭത്തെക്കുറിച്ചും വന്‍ തോതില്‍ പ്രചാരണം നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് വാസ സ്ഥലത്തും ജോലിസ്ഥലത്തും ധാരാളം വായുസഞ്ചാരവും പ്രകൃതിദത്ത വെളിച്ചവും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത, മഹാമാരി പകര്‍ന്നു തന്ന പാഠം പരാമര്‍ശിച്ചുകൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: