മുംബൈ: മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന് തിരിച്ചടി. ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാതിയില്‍ മജിസ്ട്രേറ്റ് കോടതി ആരംഭിച്ച ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മാനനഷ്ടക്കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു.
സെപ്തംബര്‍ ഒന്നിനാണ് കോടതി ഹരജി ഫയലില്‍ സ്വീകരിച്ചത്. ജസ്റ്റിസ് രേവതി മോഹിതെ ഡെറെയാണ് വിധി പറഞ്ഞത്. 2020 ലായിരുന്നു കങ്കണ റണൗട്ടിനെതിരെ ജാവേദ് അക്തര്‍ കോടതിയില്‍ നഷ്ടപരിഹാര ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: