ന്യൂദല്‍ഹി: ഇന്ത്യയില്‍ ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസ് യാത്രയൊരുക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന്. സെപ്തംബര്‍ 18 മുതല്‍ തുടങ്ങുന്ന യാത്രയ്ക്ക് ബുക്കിംഗും തുടങ്ങി. കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചാണ് യാത്ര. മുംബൈ ആസ്ഥാനമാക്കി തുടങ്ങുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ്.
ഗോവ, ലക്ഷദ്വീപ്, ദിയു, കൊച്ചി, ശ്രീലങ്ക തുടങ്ങിയവടങ്ങളിലേക്കാണ് ആദ്യ യാത്ര. ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 2022 ഓടെ ചെന്നൈയിലേക്ക് ആസ്ഥാനം മാറ്റി ശ്രീലങ്കയിലെ കൊളംബോ, ഗാലെ, ജാഫ്ന, ട്രിങ്കോമാലി എന്നിവിടങ്ങളിലേക്ക് യാത്ര നടത്തും.
റസ്റ്റോറന്റ്, സിമ്മിംഗ് പൂള്, ബാര്‍, ഓപ്പണ്‍ സിനിമ, തിയേറ്റര്‍, കുട്ടികളുടെ കളിസ്ഥലം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങള്‍ ക്രൂയിസിലുണ്ടാകും. മെഡിക്കല്‍ സെന്ററുമുണ്ടാകും. വാട്ടര്‍വേയ്സ് ലെയ്ഷ്വര്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്ഡേിലയ ക്രുയിസസ് പ്രൈവറ്റ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: