ന്യൂദല്‍ഹി: നാര്‍ക്കോ ജിഹാദുണ്ടെന്ന പാക് കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം വീണ്ടും ഓണ്‍ലൈനുകളില്‍ വൈറലായി. 2016 ജൂണ്‍ 20ന് പഞ്ചാബ് പോലീസിന്റെ പിടിയിലായ പാക് മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ റംസാന്റെ (32) പഴയ കുറ്റസമ്മതമാണ് പാലാ ബിഷപ്പിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിവിധ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും വീണ്ടുമെത്തിയത്.
ഫസില്‍ക്ക ജില്ലയിലെ സൗവാന പോസ്റ്റില്‍ വച്ചാണ് റംസാന്‍ ഖാന്‍ പിടിയിലായത്. കാഫിറുകളിലെ (ഇതരമതവിശ്വാസികള്‍) യുവതലമുറയെ നശിപ്പിക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് റംസാന്‍ പഞ്ചാബ് പോലീസിനോട് സമ്മതിച്ചതായും അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും ഇയാള്‍ ആദ്യം മയക്കുമരുന്ന് കടത്താന്‍ വിസമ്മിച്ചിരുന്നു. എന്നാല്‍ ഇതും ജിഹാദാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് മയക്കുമരുന്ന് കടത്തിന് തയ്യാറായതെന്ന് ഇയാള്‍ സമ്മതിച്ചതായി ഫസില്‍ക്ക എസ്പി നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു.
കൂട്ടുകാരായ ഷൗക്കത്ത്, സുലൈമാന്‍ എന്നിവര്‍ ബിഎസ്എഫിന്റെ വെടിയേറ്റ് മരിച്ചതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹെറോയിനാണ് കടത്തിയിരുന്നത്. മയക്കുമരുന്ന് കടത്ത് നാര്‍ക്കോ ടെററിസമാണ്. ഡ്രഗ് ജിഹാദിനെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്നേ (2016) മുന്നറിയിപ്പ് നല്കിയിട്ടുണ്ട്, റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: