തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് കേരള തീരത്തേയ്ക്ക് വീശാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
അതേസമയം ദല്‍ഹിയില്‍ തുടരുന്ന മഴ രണ്ട് ദിവസം കൂടി നീണ്ടു നില്ക്കും. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത മഴയില്‍ തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയത് വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു. 77 വര്‍ഷത്തിന് ശേഷമാണ് ദല്‍ഹിയില്‍ സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: