കൊല്‍ക്കത്ത : അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ ഇന്ത്യന്‍ നേവിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്‍ഡ് കപ്പില്‍ അരങ്ങേറി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ്്് ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ചത്. 72-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഈ ഉറുഗ്വേക്കാരന്റെ ആദ്യഗോളാണ്. ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമതായി.
തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കണ്ടത്. രാഹുല്‍ കെ.പി.യാണ്് ആദ്യം നേവിയുടെ പ്രതിരോധം തകര്‍ത്ത്് മുന്നേറിയത്. പക്ഷെ ഗോള്‍ അടിക്കാനുള്ള ശ്രമം പാഴായി. പതിനേഴാം മിനിറ്റില്‍ ആദ്യ സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിന് കിട്ടി. ലൂണയുടെ ലോങ് ഷോട്ട് വലതുഭാഗത്ത് പ്രശാന്തിന്. ബോക്സിലേക്കുള്ള പ്രശാന്തിന്റെ ക്രോസ് രാഹുലിലേക്ക്. രാഹുലിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല.
28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ഗോളിന് അരികെയെത്തി. ലൂണയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. പിന്നാലെ ലൂണയുടെ ഒറ്റയ്ക്കുള്ള കുതിപ്പ് നേവി ഗോള്‍ കീപ്പര്‍ ഭാസ്കര്‍ തടഞ്ഞു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്്കോര്‍: 0-0.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സാണ് മികച്ച പോരാട്ടം നടത്തിയത്. 72-ാം മിനിറ്റില്‍ ഗോളും നേടി. പ്രശാന്ത് നല്കിയ പന്തുമായി മുന്നേറിയ ശ്രീക്കുട്ടനെ ധല്‍രാജ് ബോക്സില്‍ വീഴ്ത്തുകയായിരുന്നു. റഫറി പെനല്‍റ്റിക്ക് വിസിലൂതി. ലൂണയുടെ കിക്ക് ഭാസ്കര്‍ റോയിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറി. 15ന് ബംഗളൂരു എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഗോകുലത്തിന് നാളെ ആദ്യ പോരാട്ടം
കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഡ്യുറന്‍ഡ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഡി മത്സരത്തില്‍ ഗോകുലം നാളെ ആര്‍മി റെഡ് ടീമിനെ നേരിടും. വൈകിട്ട് മൂന്നിന് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.
പന്ത്രണ്ട് മലയാളികളും നാലു വിദേശ താരങ്ങളും ഉള്‍പ്പെടുന്ന ഗോകുലം ശക്തമായ ടീമാണ്. ഐ ലീഗ് കിരീടം ചൂടിയ ടീമിലെ പതിനൊന്നുപേരെയും നിലനിര്‍ത്തിയിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യം ഡ്യൂറന്‍ഡ് കപ്പ് കിരീടമാണ്. കിരീടം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുവാന്‍ ശ്രമിക്കുമെന്നും ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: