മുംബൈ : പഴയ പ്രതാപകാലം അയവിറക്കുന്ന ജന്മിയെപ്പോലെയാണ് കോണ്‍ഗ്രസെന്ന് എൻസിപി നേതാവ് ശരദ് പവാർ.
ഒരു കാലത്ത് കശ്മീർ മുതൽ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. കോൺഗ്രസ് നേതാക്കൾ ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ലെന്നും പവാർ കുറ്റപ്പെടുത്തി. ഇന്ത്യാ ടുഡെയുടെ മാറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശരത്പവാറിന്റെ ഈ വിമര്‍ശനം.
ഉത്തര്‍പ്രദേശിലെ ഒരു ജമീന്ദാരെപ്പറ്റി ഞാന്‍ ഒരു കഥ പറഞ്ഞിരുന്നു. ഒരുപാട് ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു അയാള്‍. പക്ഷെ ഭൂപരിധി നിയമം വന്നപ്പോൾ അയാളുടെ ഭൂമി വെറും 15-20 ഏക്കറായി ചുരുങ്ങി. പക്ഷേ അയാൾ അത് അംഗീകരിക്കില്ല. ദിവസവും രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമി എല്ലാം എനിക്ക് സ്വന്തമാണെന്നാണ് അയാൾ പറയുന്നത്. ഇതാണ് കോണ്‍ഗ്രസിന്റെ മാനസികനില. സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് അയാൾ എന്ന് ശരദ് പവാർ പറഞ്ഞു.
ഒരു കാലത്ത് കോണ്‍ഗ്രസ് കരുത്തുള്ളവരായിരുന്നു. ഇന്നത്തെപ്പോലെ 40-45 എംപിമാരല്ല. അന്ന് 140 എംപിമാരുണ്ടായിരുന്നു. നമ്മള് ഇപ്പോഴും ഈ പഴയ കോണ്‍ഗ്രസിനെയാണ് കാണുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് അതിന്റെ അടുത്തെവിടെയും ഇല്ല. – ശരത് പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: