കൊച്ചി : കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. പാലാ ബിഷപ് നടത്തിയ പ്രസംഗം സഭയിലുള്ള വിശ്വാസികളും കുടുംബങ്ങളും ചെറുപ്പക്കാരും ജാഗ്രത പാലിക്കുവാനാണ്. കേരളത്തില്‍ മതസ്പര്‍ധ ഉളവാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനായി മുന്‍കൂട്ടി അറിയിക്കുന്നതിന്റെ ഭാഗമാണ്. അതിനെ മതസ്പര്‍ധയായി ചിത്രീകരിക്കുന്നത് ഗൂഢലക്ഷ്യങ്ങളുള്ള നിക്ഷിപ്തതാത്പര്യക്കാരാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രതികരിച്ചു.
ലൗ ജിഹാദിലൂടെ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ മാധ്യമങ്ങളില്‍ തന്നെ നിരവധി തവണ വന്നിട്ടുള്ളതാണ്. എന്നിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന് സ്ഥാപിക്കാന്‍വേണ്ടി ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ്. ഒരുവിഭാഗം ആളുകളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിലെ സാധാരണക്കാരുടെ കുടുംബ ബന്ധങ്ങളെയും ജീവിതത്തേയും ബാധിക്കുന്നുണ്ട്.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഡിജിപിമാരടക്കമുള്ളവരും ഇത്തരം ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാം കണ്ടില്ലെന്ന് നടിച്ച് ലൗജിഹാദും മറ്റും ഇല്ലെന്ന് സ്ഥാപിക്കാനായി ശ്രമം നടത്തുന്നത് അംഗീകരിച്ചു തരാന്‍ ആവില്ല. ബിഷപ്പിന്റെ പ്രസ്താവന കേരളീയ സമൂഹത്തിന് തന്നെ മുന്നറിയിപ്പാണ് നല്കുന്നതന്നെും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.
കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നതും നാര്‍കോട്ടിക് ജിഹാദിന്റെ ഭാഗമാണ്. ഒരു ചെറിയ ശതമാനം ആളുകള്‍ വളരെ ഗൂഢലക്ഷ്യങ്ങളോടെ മറ്റാര്‍ക്കോ വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്.
കേരളത്തിലേക്കുള്ള മയക്കുമരുന്നിന്റെ വരവും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന രീതികളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള ആളുകളെ സംബന്ധിച്ചും ഗൂഢാലോചനകളെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: