കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി സഭ. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പരാമര്‍ശം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് മുഖപത്രമായ ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. അദേഹം പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോള്‍ സംയമനത്തോടെ പെരുമാറിയത് ഭീരുത്വത്തിന്റെ ലക്ഷണമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകളുണ്ട്. ബിഷപ്പിനെ വിമര്‍ശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകള്‍ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകള്‍ക്ക് അതിലപ്പുറം പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. പക്ഷേ, യഥാര്‍ഥപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ലെന്നും കുറിപ്പില്‍ തുറന്നടിച്ചു.
നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുള്ള പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലൗ ജിഹാദിനും നര്‍ക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് അദേഹം പറഞ്ഞു. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ബിഷപ്പ് പ്രതികരിച്ചു.
പാലാ ബിഷപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. എസ്ഡിപിഐ ബിഷപ്പ് ഹൗസിലേയ്ക്ക് മാര്‍ച്ച് നടത്തി. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോര്‍ഡിനേഷന്‍ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. മാധ്യമം, സിറാജ്, തേജസ് അടക്കമുള്ള മുസ്ലീം മാധ്യമ സ്ഥാപനങ്ങള്‍ സഭയ്ക്കെതിരേയും ബിഷപ്പിനെതിരേ രൂക്ഷമായി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: