ബത്തേരി: കൊളത്തൂര്‍ അദ്വൈതാശ്രമത്തെയും സ്വാമി ചിതാനന്ദപുരിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമത്തില്‍ നിന്നും ഡിവൈഎഫ്ഐയും സിപിഎമ്മും പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി ബത്തേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ആശ്രമത്തെ സംരക്ഷിക്കാന്‍ ഹിന്ദു ഐക്യവേദി രംഗത്തിറങ്ങും. ഹിന്ദു സമുഹത്തിനു വേണ്ടി ധീരവും ശക്തവുമായ നിലപാടെടുക്കുന്ന ചിതാനന്ദപുരി സ്വാമിയെ പ്രതിരോധത്തിലാക്കി ജിഹാദികളെ സന്തോഷിപ്പിക്കാന്‍ സിപിഎം. നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമമാണിത്.
ഹിന്ദു ആദ്ധ്യാത്മിക ആചാര്യന്മാരെയും ആദ്ധ്യാത്മിക സ്ഥാപനങ്ങളെയും ബോധപൂര്‍വ്വം അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്.സിപിഎം കാലങ്ങളായി പിന്തുടരുന്ന നയമാണ്. അതില്‍ നിന്നും അവര്‍ പിന്മാറണം എന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. യോഗത്തില്‍ താലൂക്ക് വൈസ് പ്രസിഡന്റ് എ.രാജീവന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. രാജന്, ജില്ല സംഘടന സെക്രട്ടറി എ.എം. ഉദയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എന്‍. സുരേന്ദ്രന്, സജിത്ത് കക്കടം, ധര്‍മ്മ രക്ഷാവേദി ജില്ല കോഡിനേറ്റര്‍ പി.ആര്. രവീന്ദ്രന് താലൂക്ക് വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്.മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: