Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാരിസണ്‍സ് കേസ് അവസാനിപ്പിക്കുന്നത് റവന്യൂ വകുപ്പ് അറിയാതെ; അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കെ.രാജൻ, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍

അനധികൃതമായി ഭൂമി കൈവശംവയ്‌ക്കല്‍, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഹാരിസണ്‍ കമ്പനിക്കെതിരേ 49 കേസുകളുണ്ട്. ഇതില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായും റവന്യൂ മന്ത്രി പറഞ്ഞു.

സി.രാജ by സി.രാജ
Sep 9, 2021, 02:40 pm IST
in Kerala

തിരുവനന്തപുരം: ഹാരിസണ്‍സ് കമ്പനി അധികൃതര്‍ വ്യാജരേഖ തയ്യാറാക്കിയെന്ന കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം റവന്യൂ വകുപ്പ് അറിയാതെ. പത്രവാര്‍ത്തകളില്‍ നിന്നു മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇതോടെ വിജിലന്‍സ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായി. മുഖ്യമന്ത്രിയോ  ഓഫീസോ അറിയാതെ സര്‍ക്കാര്‍ വക്കീല്‍ സുപ്രധാനമായ കേസ് എഴുതിത്തള്ളാന്‍ വിജിലന്‍സ് കോടതിയെ  സമീപിക്കില്ല.

അനധികൃതമായി ഭൂമി കൈവശംവയ്‌ക്കല്‍, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഹാരിസണ്‍ കമ്പനിക്കെതിരേ 49 കേസുകളുണ്ട്. ഇതില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായും റവന്യൂ മന്ത്രി പറഞ്ഞു. ഈ സാഹചര്യം നിലനില്‍ക്കെയാണ്, മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ അന്വേഷണത്തിന് ഉത്തരവിട്ട കേസ് റവന്യൂ വകുപ്പ് അറിയാതെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2020 ഡിസംബറിലാണ് കേസ് അവസാനിപ്പിക്കാമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വക്കീല്‍ വിജി. കോടതിയെ സമീപിച്ചത്.  ഹാരിസണ്‍സ് കമ്പനി പ്രതിനിധികളായ വിനയരാഘവന്‍, എന്‍. ധര്‍മ്മരാജ്, എന്‍.വേണുഗോപാല്‍, രവി ആനന്ദ് എന്നിവരും റവന്യൂ  ഉദ്യോഗസ്ഥരായ ടി.ജെ. മറിയം, പി.എസ്. ശ്രീകുമാര്‍, ജി. വിജയകുമാര്‍, എന്‍.വി. ഗോപിനാഥന്‍ നായര്‍ എന്നിവരും ഗൂഢാലോചന നടത്തി വ്യാജ ആധാരം തയ്യാറാക്കി നാല് പട്ടയങ്ങള്‍  വിറ്റെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ 2013ല്‍ വിജിലൻസ് ഡിവൈഎസ്പി എന്‍.നന്ദനന്‍പിള്ള സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഹാരിസണ്‍സ് ഹാജരാക്കിയ 1923ലെ പ്രമാണരേഖ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.  

1923ലെ 1600 നമ്പര്‍ പ്രമാണരേഖ ഫോറന്‍സിക്  സയന്‍സ് ലാബില്‍ പരിശോധിച്ചതിന്റെ  റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്കിയില്ല. ഫോറന്‍സിക്  സയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അപര്‍ണ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രമാണത്തിലെ  തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വ്യത്യസ്തമായ മഷി ഉപയോഗിച്ച് പില്‍ക്കാലത്ത് നടത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.  മുദ്ര സ്റ്റാന്‍ഡേഡ് സീലില്‍ നിന്നുള്ളതു തന്നെയാണോ എന്ന് ഉറപ്പിക്കാനാവുന്നില്ലെന്നും മുദ്ര പതിപ്പിക്കുമ്പോള്‍ രേഖയില്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ ഈ രേഖയില്‍ കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം മറച്ചുവെച്ച് വിജിലന്‍സ് വകുപ്പിലെ മറ്റൊരു ഡിവൈഎസ്പി പ്രമാണരേഖ വ്യാജമല്ലെന്ന് 2020 ഡിസംബറില്‍  റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട്  ചൂണ്ടിക്കാട്ടിയാണ്  കേസ് അവസാനിപ്പിക്കണമെന്ന് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉണ്ണിക്കൃഷ്ണന്‍ വാദിച്ചത്. വ്യാജരേഖക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസണ്‍സ് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും നല്കിയ ഹര്‍ജികള്‍ തള്ളിയിരുന്നു.   

വിജിലന്‍സ് കോടതി നടത്തിയ നീക്കമാണ് കേസ് എഴുതി തള്ളുന്നതിന് വിഘാതമായത്. കോടതി 2021 മാര്‍ച്ച് 21ന് ഗവ. മുന്‍ സ്‌പെഷല്‍ പ്ലീഡര്‍ അഡ്വ. സുശീല ആര്‍. ഭട്ടിന് കേസില്‍ നോട്ടീസ് അയച്ചു. സുശീലഭട്ട് ബെംഗളൂരുവിലേക്ക് താമസം മാറിയതിനാല്‍ കൊച്ചിയിലെ വിലാസത്തില്‍ അയച്ച കത്ത് ആളില്ലാതെ മടങ്ങി. മേയ് 22ലേക്ക് കേസ് മാറ്റിവെച്ചുവെങ്കിലും അന്ന് കൊവിഡ് കാരണം കോടതിയുടെ പ്രവര്‍ത്തനം നടന്നില്ല. ഇതിനിടയിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി വിവരം സുശീല ഭട്ട് അറിഞ്ഞത്. തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ സുശീല ഭട്ടിനുവേണ്ടി അഡ്വ. മനോജ് പരമേശ്വരനും കേസില്‍ കക്ഷിയായ എരുമേലിയില്‍നിന്നുള്ള അജികുമാറിന് വേണ്ടി അഡ്വ. കഴക്കൂട്ടം നാരായണന്‍ നായരും ഹാജരായി. ഇതോടെ വിജിലന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നവംബര്‍ 22 ലേക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. 

Tags: കേസ്വരുമാനംമുഖ്യമന്ത്രിഹാരിസണ്‍സ് മലയാളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.