മോസ്കോ: മലഞ്ചെരുവില്‍ നിന്ന് വീണ് റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം. അത്യാഹിത വകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് (55) ആണ് മരിച്ചത്. റഷ്യയിലെ നോറില്സ്ക് പട്ടണത്തില്‍ ആര്‍ട്ടിക് മേഖലയില്‍ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടിക്കിടെ അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.
മലഞ്ചെരുവിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു സിനിചെവും ക്യാമറാമാനും. പെട്ടെന്ന് ക്യാമറാമാന് കാല് വഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടയുള്ളവര്‍ക്ക് മനസ്സിലാകുന്നതിന് മുമ്പ് തന്നെ സിനിചെവ് ക്യാമറാമാനെ രക്ഷിക്കാനായി എടുത്ത് ചാടി. ചാട്ടത്തില്‍ യെവ്ഗെനിയുടെ തല പാറയില്‍ ഇടിച്ച് മരിക്കുകയായിരുന്നു.
സോവിയറ്റ് യൂണിയന്റെ അവസാന കാലങ്ങളില്‍ കെജിബി സുരക്ഷാ സര്‍വ്വീസില്‍ അംഗമായിരുന്നു സിനിചേവ്. പുടിന്റെ സുരക്ഷാ വിഭാഗത്തിലും സേവനം അനുഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: