ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം ശിഖര്‍ ധവാന് വിവാഹമോചിതനാകുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയുന്നെന്ന് ഭാര്യ ആയിഷ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ധവാന് പ്രതികരിച്ചിട്ടില്ല. 2012ലാണ് ശിഖര്‍ ധവാനും ആയിഷ മുഖര്‍ജിയും വിവാഹിതരാകുന്നത്. പല തവണ മത്സരങ്ങള്‍ കാണാന്‍ ആയിഷ മുഖര്‍ജി എത്തിയിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ശിഖര്‍ ധവാനൊപ്പം സജീവമായിരുന്നു ആയിഷയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവരാറുമുണ്ട്.
മെല്‍ബണില്‍ വളര്‍ന്ന ആയിഷയുടെ രണ്ടാം വിവാഹമായിരുന്നു ധവാനൊപ്പം. നേരത്തെ ഓസ്ട്രേലിയയിലുള്ള ബിസിനസുകാരനുമായി വിവാഹം കഴിച്ചിരുന്നെങ്കിലും വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് ധവാനുമായി അടുക്കുന്നത്. പ്രൊഫഷണല്‍ ബോക്സര്‍ കൂടിയായ ആയിഷക്ക് ശിഖര്‍ ധവാനെക്കാള്‍ പത്ത് വയസ്് പ്രായം കൂടുതലുണ്ട്.
നിലവില്‍ ഐപിഎല്‍ മത്സരങ്ങളുടെ തയാറെടുപ്പുകള്‍ക്കായി യുഎഇയിലാണ് ധവാന്. അടുത്ത കാലത്തായി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തുപോയ താരം ഏകദിന ടീമില്‍ മാത്രമാണ് സജീവമായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: