മുഹമ്മ: വേമ്പനാട്ട് കായലില്‍ മത്സ്യ കണക്കെടുപ്പു പൂര്‍ത്തിയായി. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് ദി എന്‍വിറോമെന്റ്, കമ്യുണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. പതിനാലു വര്‍ഷമായി നടക്കുന്ന മത്സ്യ കണക്കെടുപ്പ് തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്ക്-വടക്ക് ഭാഗങ്ങളിലായി പൊതു ജനപങ്കാളിത്വത്തോടെ പൂര്‍ത്തിയാക്കി.
ബണ്ടിന്റെ വടക്ക് പ്രദേശങ്ങളില്‍ നിന്ന് 92 ഇനം ചിറക് മത്സ്യ ഇനങ്ങളും എട്ട് ഇനം പുഴ മത്സ്യങ്ങളും ഉള്‍പ്പെടെ 100 ഓളം മത്സ്യ വിഭാഗങ്ങളെ കണ്ടെത്താനായി. ഈ ഇനത്തില്‍പ്പെട്ട 48 മത്സ്യ വിഭാഗങ്ങള്‍ ബണ്ടിന്റെ തെക്ക് ഭാഗത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 76 ഇനങ്ങളാണ് ഈ ഭാഗത്ത് നിന്നും കണ്ടെത്തിയത്. കരിമീനിന്റെ ലഭ്യത കൂടിയിട്ടുണ്ടെങ്കിലും കൊഞ്ചിന്റെ ലഭ്യത തീരെയില്ല. സൂചിക്കൊഴുവ, വറ്റ, തിരുത, കാളാഞ്ചി, ചെമ്പല്ലി എന്നിവ വടക്ക് ഭാഗത്തും ആ രകന്‍ ,വരാല്, കാരി, കല്ലേ മുട്ടി, പരല്‍ ഇനങ്ങള്‍ തെക്ക് കിഴക്കന്‍ ഭാഗത്തും സുലഭമായി കണ്ടെത്തി.പള്ളാത്തുരുത്തി ഭാഗത്ത് ആറ്റു വാളക്കുഞ്ഞുങ്ങളെയും ധാരാളമായി ഗവേഷകര്‍ കണ്ടെത്തി. വിദേശ വളര്‍ത്തുമത്സ്യങ്ങളായ കൂരിവാള, തിലോപ്പിയ, റെഡ് – ബെല്ലി എന്നി ഇനങ്ങളും വേമ്പനാടിന്റെ വിവിധ ഭാഗങ്ങളിലും കാണാനായി.
വെള്ളത്തിലെ ഓക്സിജന്റെ അളവ് 4 മുതല്‍ 5 പിപിഎം കാണേണ്ടിയിരുന്നിടത്ത് 2 മുതല്‍ 4 വരെയാണ് ഉള്ളത്.മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണത്തില്‍ 2018ലെ പ്രളയത്താനുശേഷം ആറ്റുകൊഞ്ചിന്റെ ലഭ്യത വളരെ കുറഞ്ഞുവെന്നാണ് .
ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്ന മത്സ്യ കുഞ്ഞുങ്ങള്‍ പൂ മീനല്ല. പുല്ലന് ഇനത്തില്‍പ്പെട്ടതാണെന്നും തൊഴിലാളികള്‍ പറഞ്ഞു. കൂടാതെ കടമക്കുടി മുതല്‍ മുളവുകാടു വരെയുള്ള പ്രദേശങ്ങളില്‍ മത്സ്യ ശോഷണത്തിന് കാരണം ഫാക്ട് പോലുള്ള ഫാക്റ്ററികളില്‍ നിന്നും ഒഴുകി എത്തുന്ന വിഷവസ്തുക്കളാണെന്നും തൊഴിലാളികള്‍ പറഞ്ഞു.ഇവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇനിയും പഠനം ആവശ്യമാണെന്ന് ഏട്രീസീനിയര് പ്രോഗ്രാം ഓഫീസര്‍ അനുരാധാകൃഷ്ണന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: