Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരത്തേക്ക്; തെരുവില്‍ തമ്മിലടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, സ്വർണം ‘പൊട്ടിക്കൽ’ തലസ്ഥാനത്തും ആരംഭിച്ചു

അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 8, 2021, 11:25 am IST
in Kerala

തിരുവനന്തപുരം: കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്. മറ്റിടങ്ങളില്‍ നടക്കുന്നതുപോലെയുള്ള, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരും കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കലും’ തലസ്ഥാനത്തും ആരംഭിച്ചു. കഴിഞ്ഞ ദിവസം കടത്തിയ ഒരു കിലോ സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തു.  

കഴിഞ്ഞ മാസം 13നും ഇത്തരം സംഭവമുണ്ടായി. കല്ലറ പാങ്ങോട് സ്വദേശി അല്‍ അമീന്‍ എന്നയാള്‍ ഒരു സംഘത്തിനു വേണ്ടി കൊണ്ടുവന്ന സ്വര്‍ണമാണ് തട്ടിയെടുത്തത്. അല്‍ അമീനെ തട്ടിക്കൊണ്ടുപോയി ഒരു മാസമാണ് ഒളിവില്‍ താമസിപ്പിച്ചത്. അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.

സംഭവം ഇങ്ങനെ: വിദേശത്തു നിന്ന് ഒരു കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ അല്‍ അമീന്‍ വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ഇതില്‍  ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള ഒരുസംഘം അല്‍ അമീനിനെ തിരക്കി വീട്ടിലെത്തിയത്. തങ്ങളുടെ സ്വര്‍ണം അല്‍ അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും അവര്‍ വീട്ടുകാരോടു പറഞ്ഞു. അല്‍ അമീനെ കാണാതെ സംഘം മടങ്ങിയതോടെ ബന്ധുക്കള്‍ അല്‍ അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച് വലിയതുറ പോലീസില്‍ പരാതി നല്കി.  ഇതില്‍ അന്വേഷണം നടക്കുമ്പോഴാണ്, അല്‍ അമീന്‍ കഴിഞ്ഞ ദിവസം  വെഞ്ഞാറമൂട്ടിലെത്തിയത്. ഇതറിഞ്ഞ പോലീസ് അവിടെ വച്ച് അറസ്റ്റ് ചെയ്തു.  ചോദ്യം ചെയ്യലിലാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപെടല്‍ വ്യക്തമായത്.  

മലപ്പുറം സ്വദേശിയുടെ വിദേശത്തെ  കടയിലാണ് അല്‍ അമീന്‍ ജോലി ചെയ്യുന്നത്. നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയപ്പോള്‍ കടത്ത് ലോബികള്‍, കണ്ണൂര്‍ ഇരിട്ടി സ്വദേശിയും സുഹൃത്തുമായ സാബിത്ത് വഴി അല്‍ അമീനെ ബന്ധപ്പെട്ടു. ഇരുവരും തമ്മിലുള്ള ധാരണ പ്രകാരം ഒരു കിലോ സ്വര്‍ണം അല്‍ അമീന് കൈമാറി. ഇത് തിരുവനന്തപുരത്തെത്തിക്കുമ്പോള്‍ 50,000 രൂപ നല്കുമെന്നും അല്‍അമീനിന്റെ ഫോട്ടോ കാണിക്കുന്ന വ്യക്തിക്ക് സ്വര്‍ണം കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം. സ്വര്‍ണം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചാണ് കടത്തിയത്. 13ന് തിരുവനന്തപുരത്തിറങ്ങിയ അല്‍ അമീന്‍ തന്നെ കാത്തു നിന്ന സംഘത്തിന് സ്വര്‍ണം നല്കിയില്ല. പകരം അവിടെ നിന്ന സാബിത്തിന്റെ സംഘത്തിന് സ്വര്‍ണം നല്കി. സാബിത്താകട്ടെ  അല്‍ അമീനിനെയും കടത്തിക്കൊണ്ട് പോയി.  

ഇവര്‍ പലയിടങ്ങളിലും സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. ഈ സമയത്താണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍ അമീന്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം പോലീസ് ശേഖരിച്ചത്.  വാഹനം സാബിത്തിന്റേതാണെന്ന് കണ്ടെത്തി. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ട ഫോണ്‍ രേഖകളും ലഭിച്ചു. പോലീസ് അന്വേഷണം  ശക്തമാക്കി. തങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്ന് മനസ്സിലാക്കിയ സാബിത്തും സംഘവും 13,000 രൂപ നല്കി അല്‍ അമീനിനെ വിട്ടയച്ചു.

അല്‍ അമീന്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പോലീസിന് നടപടിയെടുക്കാനാകില്ല. അതിനാല്‍ അവര്‍ അല്‍ അമീനിന്റെ മൊഴി കസ്റ്റംസിന് കൈമാറി. കരിപ്പൂര്‍ മാതൃകയില്‍  തലസ്ഥാനത്തും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയിട്ടുണ്ട്.

Tags: streetതിരുവനന്തപുരംsmugglingWarning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.