മലപ്പുറം: 1921ലെ മാപ്പിളക്കലാപത്തില്‍ രക്തസാക്ഷികളായവര്‍ക്കായി തുവ്വൂര്‍ കിണറും പരിസരവും ഏറ്റെടുത്ത് ചരിത്ര സ്മാരകം നിര്‍മിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
1921 സെപ്തംബര്‍ 24ന് രാത്രിയാണ് മലപ്പുറം കരുവാരക്കുണ്ടിന് സമീപം തുവ്വൂരില്‍ കൂട്ടക്കൊല നടന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നിര്‍ദ്ദേശ പ്രകാരം ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം കലാപകാരികള്‍ 34 ഹിന്ദുക്കളെയും രണ്ട് മുസ്ലിങ്ങളെയും കഴുത്തറുത്ത് കിണറ്റിലിടുകയായിരുന്നു. മതംമാറാന്‍ വിസമ്മതിച്ച ഹിന്ദുക്കളും കലാപത്തെ എതിര്‍ത്ത മുസ്ലിങ്ങളുമാണ് കൊല്ലപ്പെട്ടതെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്കിയ വാരിയംകുന്നന് സ്മാരകം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് നീക്കം നടത്തുന്നതിനിടെയാണ് ചരിത്ര സ്മാരകം വേണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തുന്നത്.
പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മറ്റി ഈ ആവശ്യമുന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖക്ക് നിവേദനം നല്കി. കലാപകാരികള്‍ക്ക് സ്മാരകം നിര്‍മ്മിക്കുകയും ഇരകളെ തമസ്കരിക്കുകയും ചെയ്യുന്ന നിലപാടില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിന്മാറണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി എം.പ്രേമന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി. വേലായുധന്, ട്രഷറര്‍ കെ.പി. ബാബുരാജ്, അഡ്വ.ടി.കെ. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: