ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ്, ബെളഗാവി, കലബുറഗി സിറ്റി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും മറ്റും പിന്തുണച്ച എല്ലാ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കും താന്‍ നന്ദി പറയുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ, മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു.
ഈ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ഉത്തരവാദികളായവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. മന്ത്രിമാര്‍, ജില്ലാ പ്രസിഡന്റ്, പ്രാദേശിക നേതാക്കള്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ഭാരവാഹികള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാവും പകലും പ്രവര്‍ത്തിച്ച എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: